ഇടുക്കി : വിവാദങ്ങള്‍ക്ക് ഇടയില്‍ മുന്‍ ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന് മുന്നില്‍ ഇന്ന് ഹാജരാക്കും. ദേവികുളത്തെ പാര്‍ട്ടി സ്ഥാനര്‍ത്തിയായ അഡ്വ. എ.രാജയെ, എസ്.രാജേന്ദ്രന്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് പാര്‍ട്ടി അന്വേഷണം പുരോഗമിക്കുന്നത്.
മണ്ഡലത്തിലെ സി.പി.ഐ എം പ്രവര്‍ത്തകര്‍ രാജേന്ദ്രനെതിരെ മൊഴി നല്‍കിയതയാണ് സൂചന. എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മുന്‍ എം.എല്‍.എ. അതേസമയം രാജേന്ദ്രനെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടിനടപടി നേരിടേണ്ടിവരാനാണ് സാധ്യത. അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.