ആലപ്പുഴയില്‍ മര്‍ദനമേറ്റ് മരിച്ച ശബരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പള്ളിപ്പാട് ആക്രമി സംഘത്തിന്റെ മര്‍ദനമേറ്റ് മരിച്ച ശബരിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. എട്ടു പേര്‍ പ്രതികളായിട്ടുള്ള കേസില്‍ ഒന്നാം പ്രതിയും ഡിവൈഎഫ്‌ഐ പള്ളിപ്പാട് മേഖല സെക്രട്ടറിയുമായ സുല്‍ഫിത്, കണ്ണന്‍, അജീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അഞ്ച് പ്രതികള്‍ കൂടി പിടിയിലാവാനുണ്ട്. ഒന്നാം പ്രതിയ്ക്ക് ശബരിയോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് പള്ളിപ്പാട് വെച്ചായിരുന്നു ശബരിയ്ക്ക് നേരെയുള്ള ആക്രമണം. ബൈക്കില്‍ വരികയായിരുന്ന ശബരിയെ ഡിവൈഎഫ്‌ഐ പള്ളിപ്പാട് മേഖലാ സെക്രട്ടറി സുള്‍ഫിത്തും സംഘവും ക്രൂരമര്‍ദനത്തിനിരയാക്കി. മര്‍ദനമേറ്റ് അബോധാവസ്ഥയിലായ ശബരിയെ പ്രദേശവാസികളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെയായിരുന്നു മരണം. ഹെല്‍മറ്റും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ചായിരുന്നു സംഘത്തിന്റെ ആക്രമണം. തലയ്ക്ക് പൊട്ടലേറ്റ ശബരി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മറ്റ് പ്രതികള്‍ക്കായി അന്വേഷണം പുരാഗമിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...