Tuesday, July 8, 2025 8:34 pm

ശബരി റെയില്‍വേ : മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എം.പിമാര്‍ പ്രധാനമന്ത്രിയെ കാണണം – ഹില്‍ഡെഫ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മലയോര പ്രദേശത്തിന്‍റെ സമഗ്ര വികസനത്തിനും അയ്യപ്പഭക്തന്മാരുടെ യാത്രാസൗകര്യത്തിന് ഉതകുന്നതുമായ ശബരി റെയില്‍വേ പദ്ധതി ചെങ്ങന്നൂര്‍-പമ്പ ആകാശപാതയുടെ പേരില്‍ ഉപേക്ഷിക്കരുതെന്നും പദ്ധതിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എം.പിമാര്‍ പ്രധാനമന്ത്രിയെ കാണണമെന്നും ഹില്‍ ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് ഫൗണ്ടേഷന്‍ (ഹില്‍ഡെഫ്) ജനറല്‍ സെക്രട്ടറി അജി ബി. റാന്നി ആവശ്യപ്പെട്ടു.

നാളിതുവരെ 264 കോടി രൂപ പദ്ധതിക്കായി ചിലവിട്ട കേന്ദ്ര സര്‍ക്കാര്‍ എന്തിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതി ഉപേക്ഷിക്കാന്‍ തിരക്ക് കൂട്ടുന്നതെന്ന് മലയോര പ്രദേശത്തെ ജനങ്ങള്‍ക്ക് അറിയാന്‍ താല്പര്യം ഇല്ലേ? സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ പിന്തുണയോടൊപ്പം 2000കോടി രൂപ കിഫ്ബിയില്‍ ഉള്‍പ്പെടുത്തുകയും കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റില്‍ പദ്ധതിക്കായി 100 കോടി രൂപ അനുവദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മലയോര പ്രദേശത്ത് വികസനം വേണ്ടെന്ന് പറയാതെ പറഞ്ഞ് പദ്ധതിയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്.

ശബരി റെയില്‍വേ നഷ്ടമാണെന്നും അതുകൊണ്ട് പദ്ധതി വേണ്ടെന്നു പറയുന്നവര്‍ പകരം വെയ്ക്കുന്നത് വര്‍ഷത്തില്‍ 3 മാസം മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന ചെങ്ങന്നൂര്‍ – പമ്പ ആകാശപാതയാണ്. ഇതിന്‍റെ ചെലവാകട്ടെ 9000 മുതല്‍ 13000 കോടി രൂപയും. എങ്ങനെ താരതമ്യപ്പെടുത്തി നോക്കിയാലും നിര്‍ദ്ദിഷ്ട ശബരി റെയില്‍വേ പദ്ധതിയാണ് അനിവാര്യമെന്ന് ഏതൊരാള്‍ക്കും മനസ്സിലാവും. പദ്ധതി സാമ്പത്തികമായി ലാഭകരമാണെന്ന് കെ-റെയിൽ തയ്യാറാക്കിയ ഡി.പി.ആറില്‍ പറയുന്നുണ്ട്. ജനങ്ങളുടെ നികുതിപ്പണമായ കോടാനുകോടി രൂപ മുടക്കി നടപ്പിലാക്കുന്ന പദ്ധതി 3 മാസത്തെ ഉപയോഗത്തിന് മാത്രമായി ചിലവാക്കുന്നത് അധാര്‍മികതയാണ്.

ആകാശ പാതയ്ക്ക് വേണ്ടി വാശിപിടിക്കുന്നവര്‍ പറയുന്നത് ചെങ്ങന്നൂര്‍ -പമ്പാ പാത പമ്പ വരെ എന്നതാണ്. എന്നാല്‍ നിര്‍ദ്ദൃഷ്ട ശബരിപാതയും തീര്‍ത്ഥടകാരുടെ സൗകര്യത്തിന് എരുമേലിയില്‍ നിന്ന് വനത്തിലൂടെ പമ്പയിലേയ്ക്ക് നീട്ടാവുന്നതാണ്. വനം ഒഴിവാക്കാനാണ് എരുമേലി വരെയാക്കി മുന്‍പ് അലൈന്‍മെന്‍റ് ചുരുക്കിയത്. ബാലിശ്യമായ കാരണങ്ങള്‍ നിരത്തി മലയോര ജനതയുടെ കണ്ണില്‍ പൊടിയിടാന്‍ ആണ് ചില ശ്രമിക്കുന്നത്.

എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള 6 ജില്ലകളിലെ മലയോര പ്രദേശത്തെ വികസനമാണ് ശബരി റെയില്‍വേ. വിഴിഞ്ഞം പോര്‍ട്ട് യാഥാര്‍ത്ഥ്യ മാകുന്നതോടുകൂടി നമ്മുടെ നാണയവിളകളുടെ യെശസ് കടല്‍കടന്ന് ആഗോള തലത്തിലേക്ക് എത്തിപ്പെടുകയാണ്. അതുപോലെ അനന്തസാധ്യതയുള്ള ടൂറിസം പദ്ധതികളും ഇതൊക്കെ കണ്ടില്ലെന്ന് നടിക്കാന്‍ പറ്റുമോ? കോട്ടയം ഇടുക്കി പത്തനംതിട്ട എന്നീ ജില്ലകള്‍ക്ക് ഏറെ ഗുണകരമാകുന്ന നിര്‍ദ്ദിഷ്ട ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന്‍റെ പ്രാരംഭ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ അതിവേഗം മുന്നോട്ടു നീക്കുകയാണ്.

ശബരി റെയില്‍വേയും വിമാനത്താവളവും യാഥാര്‍ത്ഥ്യമാകുന്നതോടുകൂടി മലയോരത്തിന്‍റെ വികസനം സ്വപ്നതുല്യം ആകും എന്നോര്‍ത്ത് കഴിയുകയാണ് മലയോര നിവാസികള്‍. ശബരിറെയില്‍വേ പദ്ധതി കേരളത്തിന്‍റെ വികസനമാണ്. അതുകൊണ്ടുതന്നെ പദ്ധതിക്കായി യാതൊരുവിധ അതിര്‍വരമ്പുകളും ഇല്ലാതെ എല്ലാ എം.പിമാരും എം.എല്‍.എമാരും മുന്നിട്ടിറങ്ങണമെന്നും അജി ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് 9 ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ ശക്തമായ മഴയ്ക്കും വേഗതയേറിയ കാറ്റിനും സാധ്യത

0
കോട്ടയം: സംസ്ഥാനത്ത് 9 ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ ശക്തമായ മഴയ്ക്കും...

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍ ഉള്ളതായി ആരോഗ്യ...

കൊച്ചി ബിപിസിഎൽ റിഫൈനറിക്കുള്ളിൽ തീപിടുത്തം

0
കൊച്ചി: കൊച്ചി ബിപിസിഎൽ റിഫൈനറിക്കുള്ളിൽ തീപിടുത്തം. ഹൈ ടെൻഷൻ ലൈനിന് തീപിടിച്ചു....

സ്വകാര്യ ബസ് പണിമുടക്കില്‍ മലയോര മേഖലയില്‍ ജനങ്ങള്‍ വലഞ്ഞു

0
റാന്നി: വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ച് നടന്ന സ്വകാര്യ ബസ് പണിമുടക്കില്‍ മലയോര...