ശബരി സേവാ ട്രസ്റ്റ് രൂപീകരിച്ചു – നഹാസ് പത്തനംതിട്ട ചെയർമാന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട കേന്ദ്രമായി ശബരി സേവാ ട്രസ്റ്റ് രൂപികരിച്ചു. ട്രസ്റ്റിന്റെ പ്രഥമ ചെയർമാനായി നഹാസ് പത്തനംതിട്ടയെ തെരഞ്ഞെടുത്തു. പ്രൊഫ.സതീഷ്‌ കൊച്ചുപറമ്പില്‍ ആണ് രക്ഷാധികാരി. തീർത്ഥാടന കാലത്ത് ശബരിമലയിലേക്ക് വരുന്ന  ഭക്തജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യമെന്ന് ചെയർമാൻ നഹാസ് പത്തനംതിട്ട പറഞ്ഞു. പത്തനംതിട്ട വഴി പോകുന്ന തീര്‍ഥാടകര്‍ക്ക് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കെ.എസ്.ആര്‍.ടി.സി ക്ക് സമീപം ഹെല്പ് ഡസ്ക് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഈ വര്‍ഷം ട്രസ്റ്റിന്റെ നേത്രുത്വത്തില്‍ കൂടുതല്‍ സൗകര്യം ഒരുക്കുമെന്നും നഹാസ് പറഞ്ഞു.

ട്രസ്റ്റിന്റെ പ്രഥമ നിർവാഹക സമിതി യോഗം വിജിൽ ഇന്ത്യാ ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡന്റ് അഡ്വ.ടി എച്ച് സിറാജുദ്ദീൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ്‌ ചെയർമാൻ നഹാസ് പത്തനംതിട്ട അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുധീഷ് സി.പി, മുഹമ്മദ് സലീൽ സാലി, അഡ്വ.ലിനു മാത്യു മള്ളേത്ത്, അനിൽ ബാബു ഇരവിപേരൂർ, നജീം രാജൻ, മനു തയ്യിൽ, കാർത്തിക്ക് മുരിങ്ങമംഗലം, റ്റിജോ സാമുവൽ, അനസ് അസ്ഹർ, പ്രേം സാഗർ എന്നീ എക്സിക്യൂടീവ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...