Tuesday, April 23, 2024 4:59 pm

വേനൽ മഴ തുടർന്നാൽ വൈദ്യുതോൽപാദനം പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോകുമെന്ന് അധികൃതർ

For full experience, Download our mobile application:
Get it on Google Play

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പ്രദേശങ്ങളിലും വേനൽമഴ ശക്തം. കഴിഞ്ഞ ദിവസം തുടർച്ചയായി പെയ്ത മൂന്നു മഴയും മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, ഗവി പ്രദേശങ്ങളിൽ ലഭിച്ചു. അണക്കെട്ടുകളിലേക്ക് നേരിയ നീരൊഴുക്കുണ്ട്. വേനൽ മഴ തുടർന്നാൽ വരുന്ന കാലവർഷം വരെ പദ്ധതിയിലെ വൈദ്യുതോൽപാദനം പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോകുമെന്ന് വൈദ്യുതി ബോർഡ് അധികൃതർ.

സംഭരണികളിലെ ജലനിരപ്പ് 50% എത്തി. പമ്പ അണക്കെട്ടിൽ 966.45 മീറ്ററും കക്കി–ആനത്തോട് അണക്കെട്ടിൽ 966.36 മീറ്ററുമാണ് ജലനിരപ്പ്. മഴ പ്രദേശങ്ങളിൽ 11 മില്ലിമീറ്റർ മുതൽ 22 മില്ലിമീറ്റർ വരെ മഴ കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിരുന്നു. കഴിഞ്ഞ വർഷം ഈ സമയം 55% ആയിരുന്നു സംഭരണികളിലെ ജലനിരപ്പ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വേനൽ മഴയിൽ കാര്യമായ കുറവ് ഈ സീസണിൽ വന്നിട്ടുണ്ട്. പദ്ധതിയിൽ എല്ലാ ജനറേറ്ററുകളും പ്രവർത്തന സജ്ജമാണ്. വൈദ്യുതി ഉപയോഗം കൂടുതലായതിനാൽ പ്രതിദിന ശരാശരി വൈദ്യുതോൽപാദനം 4 ദശലക്ഷം യൂണിറ്റാണ്.

ഇത്രയും വൈദ്യുതി ഉൽപാദിപ്പിക്കാൻ ശരാശരി 2.5 ദശലക്ഷം ഘനമീറ്റർ വെള്ളം വേണം. ഏകദേശം 380 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളം സംഭരണിയിൽ ഉണ്ട്. 3 മാസം പ്രതിസന്ധിയില്ലാതെ വൈദ്യുതി ഉൽപാദിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പവർഹൗസ് അധികൃതർ. ശബരിഗിരി പദ്ധതിയിൽ നിന്ന് വൈദ്യുതോൽപാദനത്തിനു ശേഷം പുറംതള്ളുന്ന വെള്ളം ഉപയോഗിച്ചാണ് കക്കാട്, അള്ളുങ്കൽ ഇഡിസിഎൽ, കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക്, മണിയാർ കാർബോറാണ്ടം, പെരുനാട് എന്നീ ജലവൈദ്യുത പദ്ധതികളുടെ പ്രവർത്തനം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുമധ്യത്തിലുണ്ട്, എന്തിനാണ് താൻ മാപ്പ് പറയേണ്ടത്? ഷാഫിയോട് കെകെ ശൈലജ

0
കോഴിക്കോട്: താൻ എന്തിന് മാപ്പ് പറയണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ആവശ്യത്തിന് നേരെ...

ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന അതിരാത്രം പുരോഗമിക്കുന്നു

0
കോന്നി : ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന അതിരാത്രം പുരോഗമിക്കുന്നു....

പിവി അൻവറിൻ്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെ, ഗാന്ധി കുടുംബത്തോടുള്ള ക്രൂരത : വിഡി സതീശൻ

0
കൊല്ലം: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇരുപതിൽ ഇരുപത് സീറ്റും കോൺഗ്രസ് നേടുമെന്ന്...