ബാ​ങ്ക് അ​റ്റാ​ച്ച് ചെ​യ്ത കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര പൊ​ളി​ച്ചു​വി​റ്റു ; റി​ട്ട. ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ

For full experience, Download our mobile application:
Get it on Google Play

ക​രി​മ​ണ്ണൂ​ർ: തൊ​ടു​പു​ഴ അ​ർ​ബ​ൻ ബാ​ങ്ക് അ​റ്റാ​ച്ച് ചെ​യ്ത കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര പൊ​ളി​ച്ചു​വി​റ്റ കേ​സി​ൽ റി​ട്ട. ഡോ​ക്ട​ർ പൊലീസ് പിടിയിൽ. ഉ​ടുമ്പ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ റി​ട്ട. ഡോ​ക്ട​ർ ആണ് അ​റ​സ്റ്റി​ലായത്. മൂ​ന്നു​മാ​സം മുമ്പാണ് കേസിനാസ്പദമായ സം​ഭ​വം. ഉ​ടുമ്പന്നൂ​ർ ന​ടു​ക്കു​ടി​യി​ൽ ജി​ജി സ്ക​റി​യ​യു​ടെ കെ​ട്ടി​ടം ഡോ​ക്ട​ർ ആ​ശു​പ​ത്രി ന​ട​ത്താ​ൻ വാ​ട​ക​യ്ക്ക് എ​ടു​ത്തി​രു​ന്നു. ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ഷീ​റ്റി​ടു​ന്ന​ത് ഉ​ൾ​പ്പെ​ടെ 16.5 ല​ക്ഷം രൂ​പ​യു​ടെ ജോ​ലി​ക​ൾ ഡോ​ക്ട​റു​ടെ ചെ​ല​വി​ൽ ന​ട​ത്തി. കെ​ട്ടി​ടം വാ​ട​ക​യ്ക്ക് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഉ​ട​മ​സ്ഥ​ൻ കെ​ട്ടി​ട​വും വ​സ്തു​വും അ​ർ​ബ​ൻ ബാ​ങ്കി​ൽ ഈ​ട് ന​ൽ​കി വാ​യ്പ​യെ​ടു​ത്തി​രു​ന്നു. ഇ​പ്ര​കാ​രം 1.75 കോ​ടി​യു​ടെ ബാ​ധ്യ​ത​യാ​ണു​ണ്ടാ​യി​രു​ന്ന​ത്.

ബാ​ങ്ക് ജ​പ്തി ചെ​യ്ത​തു മു​ത​ൽ ഡോ​ക്ട​ർ കെ​ട്ടി​ട​വാ​ട​ക അ​ർ​ബ​ൻ ബാ​ങ്കി​നു ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന്, കെ​ട്ടി​ടം ഒ​ഴി​വാ​യ​പ്പോ​ൾ താ​ൻ പ​ണി​ത മേ​ൽ​ക്കൂ​ര അ​ഴി​ച്ചു​മാ​റ്റി​യെ​ന്നാ​ണ് ഡോ​ക്ട​ർ പൊ​ലീ​സി​ന് ന​ൽ​കി​യി​രി​ക്കു​ന്ന മൊ​ഴി. 2021-ൽ ജ​പ്തി ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സി​ജെഎം കോ​ട​തി വ​ഴി കെ​ട്ടി​ടം അ​റ്റാ​ച്ച് ചെ​യ്തി​രു​ന്നു. പൊ​ളി​ച്ചു​മാ​റ്റി​യ വ​സ്തു​ക്ക​ൾ വ​ക്കീ​ൽ ക​മ്മീ​ഷ​ൻ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന ആ​സ്തി​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​യാ​ണ്. ഇ​വ ബാ​ങ്കി​ന്‍റെ അ​നു​മ​തി​ കൂ​ടാ​തെ പൊ​ളി​ച്ചു​കൊ​ണ്ടു​പോ​യ​ത് കു​റ്റ​ക​ര​മാ​ണെ​ന്നാ​ണ് ബാ​ങ്ക​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. പൊ​ളി​ച്ചു​മാ​റ്റി​യ മേ​ൽ​ക്കൂ​ര 1.25 ല​ക്ഷം രൂ​പ​യ്ക്ക് തൊ​ടു​പു​ഴ​യി​ൽ ഒ​രു പ​ള്ളി​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യിട്ട് ഡോക്ടർ ന​ൽ​കു​ക​യാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...