സന്നിധാനം : ശബരിമലയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 16 ദേവസ്വം ജീവനക്കാര്‍ക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും ആണ് കോവിഡ് പോസിറ്റീവ് ആയത്. ജീവനക്കാര്‍ക്കിടയില്‍ നടത്തിയ റാപ്പിഡ് പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ 17 പോലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലം സിറ്റി പോലീസില്‍ നിന്നും ശബരിമല ഡ്യൂട്ടിക്കെത്തിയ 13 പേര്‍ക്കാണ് തിരിച്ചെത്തിയശേഷം നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. ഐആര്‍ബിയില്‍ ഡ്യൂട്ടിക്ക് എത്തി മടങ്ങിയ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പുണ്യം പൂങ്കാവനം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ക്കും ഐആര്‍ബിയിലെ ഒരു പോലീസുകാരനും വിശുദ്ധി സേനയിലെ നാല് പേര്‍ക്കും പമ്പയില്‍ നടത്തിയ അന്റിജന്‍ പരിശോധനയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.