ശബരിമല : നീലിമല മുതൽ ഉരക്കുഴി വരെ 20 ചുക്കുവെള്ള വിതരണ കൗണ്ടറുകളും 27 കിയോസ്‌ക്കുകളും പ്രവർത്തന സജ്ജം

For full experience, Download our mobile application:
Get it on Google Play

ശബരിമല: ശബരിമല തീർഥാടകർക്ക് കുടിവെള്ളവും ലഘുഭക്ഷണവും ഉറപ്പാക്കി, സമഗ്രവും സമാനതകളില്ലാത്തതുമായ സേവന ശൃംഖലയുമായി ചുക്കുവെള്ള/ബിസ്‌ക്കറ്റ് വിതരണ സംവിധാനം ശ്രദ്ധേയമാകുന്നു. നീലിമല മുതൽ ഉരക്കുഴി വരെയുള്ള മുഴുവൻ സ്ഥലങ്ങളിലും ഈ സേവനം 24 മണിക്കൂറും തടസ്സമില്ലാതെ ലഭ്യമാക്കിയിട്ടുണ്ട്. തീർഥാടകർക്ക് ഉന്മേഷം പകരുന്ന ചുക്കുവെള്ളത്തിന്റെ വിതരണത്തിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ശരംകുത്തിയിൽ ഉയർന്ന ശേഷിയുള്ള രണ്ട് അത്യാധുനിക 5,000 ലിറ്റർ ബോയ്‌ലർ യൂണിറ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു.

നീലിമല മുതൽ ഉരക്കുഴി വരെയുള്ള പ്രധാന ഇടങ്ങളിലെല്ലാം തീർഥാടകർക്കായി സേവനങ്ങൾ ലഭ്യമാണ്. 20 ചുക്കുവെള്ള വിതരണ കൗണ്ടറുകളും 27 കിയോസ്‌ക്കുകളും പ്രവർത്തന സജ്ജമാണ്. ചുക്കുവെള്ളം, ബിസ്‌ക്കറ്റ് എന്നിവയുടെ വിതരണത്തിനായി 500-ഓളം ജീവനക്കാർ 24 മണിക്കൂറും മൂന്ന് ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്നുണ്ട്. നടപ്പന്തലിലെ തിരക്ക് പരിഗണിച്ച് ഇവിടെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സേവനം നൽകുന്നത്. നടപ്പന്തലിലെ ഉയർന്ന ആവശ്യം നിറവേറ്റുന്നതിനായി അഞ്ച് ട്രോളികളും ഏകദേശം 120 തൊഴിലാളികളെയും മൂന്ന് ഷിഫ്റ്റുകളിലായി വിന്യസിച്ചിരിക്കുന്നു.

ചുക്കുവെള്ളത്തോടൊപ്പം ബിസ്‌ക്കറ്റുകളും പ്രധാന കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നുണ്ട്. ശബരിപീഠം, മരക്കൂട്ടം, ശരംകുത്തി, നടപ്പന്തൽ, പാണ്ടിത്താവളം എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലാണ് ബിസ്‌ക്കറ്റ് വിതരണം നടക്കുന്നത്. ഇതുവരെ 1.6 കോടിയിലേറെ ബിസ്‌ക്കറ്റുകളാണ് തീർഥാടകർക്ക് വിതരണം ചെയ്തത്. തീർഥാടകർക്ക് യാത്രയിലുടനീളം സമയബന്ധിതമായി കുടിവെള്ളത്തോടൊപ്പം ലഘുഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഈ വിപുലമായ സംവിധാനം ഉറപ്പാക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...

വനാതിർത്തി പങ്കിടുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കണം – വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളെ ഭക്ഷണമായി ഉപയോഗിക്കുവാൻ...

0
റാന്നി : വനാതിർത്തി പങ്കിടുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കുവാൻ അനുവാദം നൽകണമെന്നും...

സ്വർണ്ണവും പണവും കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ; വിമുക്തഭടനെ ആക്രമിച്ച സംഭവത്തിൽ നടപടി

0
തിരുവനന്തപുരം: വിമുക്തഭടനെ മദ്യം നല്‍കി മയക്കിയ ശേഷം മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി ഒന്‍പത്...