ശബരിമല : തീര്‍ത്ഥാടകരുടെ ഗണ്യമായ കുറവിനെത്തുടര്‍ന്ന് ശബരിമലയില്‍ ആഴി അണഞ്ഞു. ശബരിമല സന്നിധാനത്തെ പ്രധാകാഴ്ചകളിലൊന്നായ ജ്വലിച്ചുനില്‍ക്കുന്ന ആഴിയാണ് അണഞ്ഞത്. അഭിഷേകത്തിനുശേഷം നെയ്‌ത്തേങ്ങയില്‍ നിന്നും ഒരു പകുതി തീര്‍ത്ഥാടകര്‍ അവിടെ സമര്‍പ്പിക്കുകയാണ് ചെയ്യാറുള്ളത്. ഇത്തവണയും വൃശ്ചികതലേന്ന് ദീപം പകര്‍ന്നുവെങ്കിലും കോവിഡ് നിയന്ത്രണങ്ങളില്‍ ഭക്തരുടെ എണ്ണം കുറവായതിനാല്‍ നെയ്‌ത്തേങ്ങയില്‍ നിന്നുള്ള നെയ്യുടെ അളവും കുറഞ്ഞു. ജീവനക്കാരാണ് ഇപ്പോള്‍ നെയ്തേങ്ങ പൊട്ടിക്കുന്നത്. ആഴിക്ക് സമീപത്തെ ആല്‍മരം ഇക്കുറി പതിവിലും കൂടുതല്‍ തളിര്‍ത്തിട്ടുമുണ്ട്.
ശബരിമലയില്‍ ആഴി അണഞ്ഞു ; ചരിത്രത്തില്‍ ആദ്യസംഭവം
RECENT NEWS
Advertisment