ശബരിമല തീര്‍ഥാടനം ; എല്ലാ വകുപ്പുകളും സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം – ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി എല്ലാ വകുപ്പുകളും സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. മൈലപ്ര -മണ്ണാറക്കുളഞ്ഞി റോഡിന്റെ പ്രവൃത്തി അടിയന്തര സാഹചര്യം കണക്കിലെടുത്ത് പൂര്‍ത്തിയാക്കണം. സുരക്ഷിതത്വം ഉറപ്പാക്കാനാവശ്യമായ ബാരിക്കേഡുകളും സൂചനാ ബോര്‍ഡുകളും സ്ഥാപിക്കണം.

കെ.എസ്.ആര്‍.ടി.സി, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കണം. ഭക്ഷണം, കുടിവെള്ളം തുടങ്ങിയവ ആവശ്യ സമയങ്ങളില്‍ ലഭ്യമാക്കണം. പാര്‍ക്കിംഗ് സൗകര്യം, ഉദ്യോഗസ്ഥര്‍ക്കുള്ള താമസ സൗകര്യം എന്നിവ ക്രമീകരിക്കണം. തീര്‍ഥാടകര്‍ക്ക് ആവശ്യമായ നിര്‍ദേങ്ങള്‍ കൈമാറുന്നതിനായി ഇന്‍ഫര്‍മേഷന്‍ എയ്ഡ് പോസ്റ്റുകള്‍ നിലയ്ക്കല്‍ സ്ഥാപിക്കും.

അതിശക്തമായ മഴ നിലനില്‍ക്കുന്നതിനാല്‍ മണ്ണിടിച്ചില്‍ സാധ്യതാ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. മണ്ണിടിച്ചില്‍ ഉണ്ടായാല്‍ ഗതാഗത സൗകര്യം സുഗമമാക്കാന്‍ ജെ.സി.ബിയുടെ ലഭ്യത ഉറപ്പ് വരുത്തും. പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിക്കുന്നതിനായി വകുപ്പുകളുടെ സഹകരണം ആവശ്യമാണെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്നും കളക്ടര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...