ശബരിമല വിമാനത്താവളം : ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭാ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച്‌ സംസ്ഥാന മന്ത്രിസഭാ തീരുമാനം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണത്തിലേക്കു കടക്കുന്നു. ഉടമസ്ഥാവകാശം സംബന്ധിച്ച്‌ സര്‍ക്കാരുമായി തര്‍ക്കത്തിലുള്ള ഭൂമിയാണെങ്കിലും നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കാമെന്നതാണ് പുതിയ നിയമത്തിന്റെ കാതല്‍. ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയെ ഉദ്ദേശിച്ചാണ് നിയമമെങ്കിലും മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത പല ഭൂമിക്കും ഇതുപ്രകാരം നഷ്ടപരിഹാരം നല്‍കേണ്ടി വരാം.

ഭൂപരിഷ്‌കരണ നിയമപ്രകാരം തോട്ടഭൂമിയെന്ന പരിഗണനയിലാണ് 15 ഏക്കറിലധികം കൈവശം വെക്കാന്‍ കഴിയുക. എന്നാല്‍, മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചാല്‍ 15 ഏക്കറില്‍ കൂടുതലുള്ളത് മിച്ചഭൂമിയാകും. മിച്ചഭൂമിക്ക് നഷ്ടപരിഹാരവും ചമയങ്ങളുടെ വിലയും നല്‍കണമെന്ന വ്യവസ്ഥയാണ് കരട് നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കുറച്ചു സ്ഥലമാണ് ഏറ്റെടുക്കുന്നതെങ്കിലും അതിലെ ഉടമസ്ഥാവകാശം സംബന്ധിച്ച തീര്‍പ്പ് മുഴുവന്‍ സ്ഥലത്തിനും ബാധകമാകുമെന്നും വ്യവസ്ഥചെയ്യും. ഏറ്റെടുക്കുന്ന സ്ഥലം കൈവശക്കാരന്റേതാണെന്നാണ് തീര്‍പ്പെങ്കില്‍ ഇപ്പോഴത്തെ കൈവശക്കാരന് ബാക്കി സ്ഥലത്തിന്റെ ഉടമസ്ഥാവകാശവും ഇതുവഴി കൈവരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...