ശബരിമല വിമാനത്താവളം ; വിശദപദ്ധതിരേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു, ചെലവ് 7047 കോടി രൂപ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ വിശദപദ്ധതിരേഖ (ഡിപിആര്‍) കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. 7047 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ഡിപിആര്‍ പറയുന്നു. ഡിപിആര്‍ തയ്യാറാക്കിയ കണ്‍സല്‍ട്ടിങ് ഏജന്‍സിയായ ‘സ്റ്റുപ്’ ഈ മാസം ആദ്യമാണ് കെഎസ്‌ഐഡിസിക്ക് ഇത് കൈമാറിയത്. നേരത്തേ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ സൈറ്റ് ക്ലിയറന്‍സ് ലഭിച്ചതിനാല്‍ വിശദപദ്ധതിരേഖയ്ക്കും അംഗീകാരത്തിന് തടസ്സമുണ്ടാകില്ലെന്നാണ് കരുതുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ ഭരണാനുമതി അടുത്തിടെ പദ്ധതിക്ക് ലഭിച്ചിരുന്നു.

വര്‍ഷം ഏഴുലക്ഷം യാത്രികരെ പ്രതീക്ഷിക്കുന്ന വിമാനത്താവളം ശബരിമല തീര്‍ഥാടകര്‍ക്കും പ്രവാസികള്‍ക്കും ഏറെ പ്രയോജനംചെയ്യുമെന്ന് പദ്ധതിരേഖ പറയുന്നു. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ക്കും തമിഴ്‌നാടിന്റെ ഭാഗമായ അയല്‍ജില്ലകള്‍ക്കും ഗുണകരമാകും. എല്ലാത്തരം വിമാനങ്ങള്‍ക്കും ഇറങ്ങാന്‍ കഴിയുംവിധമാണ് രൂപകല്പന.കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളമാണിത്. മണിമല, എരുമേലി പഞ്ചായത്തുകളിലായാണ് വിമാനത്താവളം വരുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കോടികളുടെ മണി ചെയിൻ തട്ടിപ്പ് ; ഇരയായത് ആയിരത്തോളം പേർ

0
തിരുവനന്തപുരം: ഓൺലൈൻ ആപ്പിൽ നോവൽ വായിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത്...

അജിത് ഡോവൽ ചൈനയിൽ ; അതിർത്തിത്തർക്കത്തിൽ നിർണായക ചർച്ച ഇന്ന് നടക്കും

0
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തിത്തർക്കം ചർച്ചചെയ്യുന്നതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

മയ്യനാട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവം : പ്രതി ദിവസങ്ങൾ കഴിഞ്ഞിട്ടും...

0
കൊല്ലം: കൊല്ലം മയ്യനാട് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി...

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...