ബെംഗളൂരു: ശബരിമല സന്നിധാനത്ത് എത്തുന്ന തീർത്ഥാടകർക്ക് സുപരിചിതമായ ശബ്ദത്തിന് ഉടമയായ ശ്രീനിവാസ് സ്വാമി അന്തരിച്ചു. കഴിഞ്ഞ 25 വർഷത്തോളമായി ശബരിമല സന്നിധാനത്ത് പബ്ലിസിറ്റി കം പബ്ലിക് ഇൻഫെർമേഷൻ സെൻററിൽ വിവിധ ഭാഷകളിൽ അനൗൺസറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ ദർശനത്തിന് എത്തുന്ന അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർക്ക് വേണ്ടിയുള്ള അറിയിപ്പുകളും നിർദ്ദേശങ്ങളും വിവിധ ഭാഷകളിൽ അനൗൺസ് ചെയ്തിരുന്നത് ബെംഗളൂരു സ്വദേശിയായ ശ്രീനിവാസ് സ്വാമി ആയിരുന്നു. സന്നിധാനത്തെ തിരക്കിൽ കൂട്ടം തെറ്റിപോകുന്ന കുട്ടികളെയും പ്രായമായവരെയും ബന്ധുക്കൾക്ക് അരികിലേക്ക് എത്തിക്കുന്നതിൽ ശ്രീനിവാസ് സ്വാമിയുടെ ശബ്ദം വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലുള്ള ശ്രീനിവാസ് സ്വാമിയുടെ അറിയിപ്പുകൾ കേൾക്കാത്ത ശബരിമല തീർത്ഥാടകരില്ലെന്ന് തന്നെ പറയാം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























