Wednesday, May 14, 2025 10:42 am

ശബരിമലയിലെ ബയോ ടോയ്‌ലറ്റ് ; ദേവസ്വം ബോർഡിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയിൽ ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചതിൽ വൻ ക്രമക്കേടെന്ന് ദേവസ്വം വിജിലൻസ്. ടെണ്ടർ മാനദണ്ഡങ്ങള്‍ കാറ്റിൽപ്പറത്തി കരാർ കമ്പനിയെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ വഴിവിട്ട് സഹായിച്ചുവെന്നാണ് കണ്ടെത്തൽ. കൊവിഡ് കാരണം തീർത്ഥാടകർ എത്താത്തതിനാൽ ടെണ്ടർ തുക ചർച്ച ചെയ്യാൻപോലും ബോർഡ് ഉദ്യോഗസ്ഥർ തയ്യാറായില്ല. സംസ്ഥാന വിജിലൻസിന് കൈമാറി സമഗ്രമായ അന്വേഷണം നടത്തിയാൽ കോടികളുടെ ക്രമക്കേട് പുറത്തുവരുമെന്നും ശുപാർശയിൽ പറയുന്നു.

നിലയക്കൽ മുതൽ ശരണപാതവരെ വരെ ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്നതിലാണ് ക്രമക്കേട് കണ്ടെത്തിയത്. പ്രതിവർഷം 60 ലക്ഷം രൂപയാണ് ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്നതിനായി എല്ലാ സീസണലും ബോർഡിന്റെ ചെലവ്. കരാറുകാരെ തെരെഞ്ഞെടുക്കുന്ന മുതൽ ബില്ല് അനുവദിക്കുന്നതിൽ വരെ ക്രമക്കേട് നടക്കുന്നുവെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. 2018 മൂന്നു കരാറുകാരാണ് ടെണ്ടറിൽ പങ്കെടുത്തത്.

ഇതിൽ രണ്ടു പേർ യോഗ്യത നേടി. ഇതിൽ ഒരു സ്ഥാപനത്തെ നിസാര കാരണം പറഞ്ഞ് ഒരു കമ്പനിയെ ഒഴിവാക്കി, ഏറ്റുമാനൂർ ആസ്ഥാപമായ ഇന്ത്യൻ സെൻട്രിഫ്യൂഗ് എഞ്ചിനീയറിഗ് എന്ന കമ്പനിക്കാണ് കരാർ നൽകിയത്. 2018 മുതല്‍ ഇതേ സ്ഥാപനമാണ് കരാർ ഏറ്റെടുക്കുന്നത്. ദേവസ്വം ബോർ‍ഡിന്റെ മരാമത്ത് ലൈസൻസ് ഇല്ലെന്ന കാരണം പറഞ്ഞാണ് അവസാനവട്ടമെത്തിയ കമ്പനിയെ ഒഴിവാക്കിയത്.

സ്പെഷ്യൽ പർപ്പസ് കരാറുകള്‍ക്ക് സംസ്ഥാന പൊതുമരമാത്ത് ചട്ടങ്ങള്‍ പാലിച്ചാൽ മതിയെന്നിരിക്കെയാണ് തൊടുന്യായം പറഞ്ഞ് ഒരു കമ്പനിയെ ഒഴിവാക്കിയത്. ഇനി കരാർ വെയ്ക്കുന്നതിലെ ക്രമക്കേടാണ്. 2019 സീസലിനെ രേഖകള്‍ വിജിലൻസ് പരിശോധിച്ചു. ടെണ്ടർ ലഭിച്ച കമ്പനിയുമായി കരാർ‍ ഒപ്പിട്ട ശേഷം തുടർ നടപടികളെന്ന ചട്ടം പാലിക്കുന്നില്ല. 2019ൽ ടെണ്ടർ ലഭിച്ച കമ്പനിയുമായി കരാർ ഒപ്പുവെച്ചത് ജനുവരി ഒന്നിന്. ഈ കരാർ ഒപ്പുവെയ്ക്കാനായുള്ള മുദ്രപത്രം വാങ്ങിയിരിക്കുന്നത് അതേ വർഷം നവംബറിൽ. അതായത് അന്വേഷണമുണ്ടാകുമെന്ന് അറിഞ്ഞ് ഒരു തട്ടികൂട്ട് രേഖയുണ്ടാക്കിയെന്നാണ് വിജിലൻസ് കണ്ടെത്തൽ.

പ്രളയത്തിന് ശേഷം പ്രതിദിനം ഒരു ലക്ഷം ഭക്തജനങ്ങള്‍ വന്നിരുന്ന 2018-19 സീസണിൽ ടെണ്ടർ തുകയെക്കാൻ 21 ശതമാനം കുറച്ചാണ് ടെണ്ടർ ലഭിച്ച കമ്പനി കരാർ ഏറ്റെടുത്തത്. തൊട്ടടുത്ത ശേഷം കോവിഡ് നിയന്ത്രണങ്ങളായതിനാൽ 19- 2000 പ്രതിദിനം 2000 മുതൽ 5000വരെയായിരുന്നു ഭക്തജനങ്ങളെത്തിയത്. ഈ സീസണിൽ കമ്പനിക്ക് ടെണ്ടർ തുക മുഴുവൻ നൽകി. അതായത് ഇത്രയും കുറച്ച് ഭക്തജനങ്ങള്‍ വന്നപ്പോള്‍ കമ്പനിയുമായി ചർച്ച ചെയ്ത് പണം കുറയ്ക്കാൻ തയ്യാറായില്ല.

ബയോ ടോയ്‌ലറ്റിൽ സോളാർ പാനലും അതുപോയഗിച്ചുള്ള ലൈറ്റും സെൻസറുമൊക്കെ വേണമെന്നാണ് നിബന്ധന. എന്നാൽ ഇതൊന്നുമില്ല പമ്പയിലും നിലയ്ക്കലുമുള്ള ബയോ ടോയ്‌ലറ്റുകളിൽ കെഎസ്ഇബിയുടെ തൽക്കാലിക കണക്ഷനാണ് നൽകിയിരിക്കുന്നത് ഇതിന്റെ പണമടക്കുന്നത് ബോർഡും. ശുചീകരണം നടത്തേണ്ടത് കരാർ കമ്പനിയാണ് പക്ഷെ കളക്ടറുടെ കീഴിലുള്ള വിശുദ്ധ സേനയെകൊണ്ടാണ് ശുചീകരണം നടത്തുന്നതെന്നാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്. മാത്രമല്ല ബോർഡ് നിർമ്മിച്ചിരിക്കുന്ന സ്ഥിരം ടോയ്‌ലറ്റുകള്‍ക്ക് മുന്നിൽ പോലും ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ച് കരാ‍റുകാരൻ നേട്ടമുണ്ടായിയെന്നാണ് കണ്ടെത്തൽ. ടോയ്‌ലറ്റു കരാറിൽ സമഗ്രമായ അന്വേഷണം വേണണെന്നാണ് വിജിലൻസ് ശുപാർശ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബെവ്കോ ഗോഡൗണിലെ തീപിടുത്തം ; കേന്ദ്രത്തിൽ ഉണ്ടായിരുന്നത് 45,000 കേയ്സ് മദ്യം, കോടികളുടെ നഷ്ടമെന്ന്...

0
തിരുവല്ല: തിരുവല്ല പുളിക്കീഴ് ബെവ്കോ ഗോഡൗണിലെ തീപിടുത്തത്തിൽ കോടികളുടെ നഷ്ടമെന്ന് വിലയിരുത്തൽ....

വയനാട് മാനന്തവാടിയില്‍ വയോധികയെ കാണ്മാനില്ല

0
കല്‍പ്പറ്റ : വയനാട് മാനന്തവാടിയില്‍ വയോധികയെ കാണ്മാനില്ല. പിലാക്കാവ് മണിയന്‍കുന്ന് ഊന്നുകല്ലില്‍...

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

0
കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ്...

ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍ ; 51 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യവൃത്തങ്ങള്‍

0
ഗാസ : ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഗാസ മുനമ്പില്‍ പുലര്‍ച്ചെ...