Tuesday, May 13, 2025 2:26 pm

ശബരിമല ബി എസ് എൻ എൽ കേബിൾ മോഷണം ഗൗരവമായി കാണണം ; അയ്യപ്പ സേവ സംഘം

For full experience, Download our mobile application:
Get it on Google Play

റാന്നി : ശബരിമലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ ടവറിൽ നിന്നുമുള്ള കോപ്പർ കേബിളുകൾ അതീവസുരക്ഷ മേഖലയായ ശബരിമലയിൽ നിന്നും മുറിച്ചു കടത്തിയത് വളരെ അധികം ഗൗരവം ഉള്ള സംഭവമാണെന്ന് അഖില ഭാരത അയ്യപ്പ സേവ സംഘം ദേശീയ ജനറൽ സെക്രട്ടറി ഡി വിജയകുമാർ പറഞ്ഞു. റാന്നി താലുക്ക് യൂണിയൻ സംഘടിപ്പിച്ച യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിലയേറിയതും കൃത്യതയുള്ളതുമായ നിരീക്ഷണ ക്യാമറകളുടെ കണ്ണുവെട്ടിച്ചുകൊണ്ട് വനത്തിനുള്ളിലൂടെ കയറി കേബിൾ മുറിച്ചത് പോലെ കുള്ളാറിലെ കുടിവെള്ളത്തിൽ പോലും കൃത്രിമം കാണിക്കാൻ ഇവർ മടിക്കില്ലെന്നുള്ള മറ്റ് സംഘടനകളുടെയും അഭിപ്രായങ്ങൾ ആശങ്കപ്പെടുത്തുന്നതായിട്ടും യോഗം വിലയിരുത്തി.

അടിയ്ക്കടി നടക്കുന്ന കള്ളകടത്തുകൾ ശബരിമലയുടെ സുരക്ഷയെ തന്നെ ബാധിക്കുമെന്നും ഗൂഡാലോചനയോടെ നടത്തിയിട്ടുള്ള കേബിൾ മുറിക്കലും കടത്തലും അധികൃതർ മുഖവിലയ്ക്ക് എടുക്കുകയും കേന്ദ്ര ഏജൻസികളെകൊണ്ടും അന്വേഷിപ്പിക്കുകയും വേണമെന്നും യോഗം ആവശ്യപ്പെട്ടു. വടശ്ശേരിക്കര ക്ഷേത്ര ഹാളിൽ കൂടിയ യോഗത്തിൽ വി കെ രാജാഗോപാൽ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി പ്രസാദ് കുഴികാല, സി കെ ബാലൻ, സതീഷ് കെ പണിക്കർ, പി ആർ ബാലൻ, ശിവദാസ കൈമൾ, പി കെ സുധാകരൻ പിള്ള, മുല്ലയ്ക്കൽ ശശി, പി എസ് ഉത്തമൻ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോൺഗ്രസ് നേതാവ് വി.ആർ കൃഷ്ണനെഴുത്തച്ഛന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ശോഭ സുരേന്ദ്രൻ

0
തൃശൂർ: കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ വി.ആർ കൃഷ്ണനെഴുത്തച്ഛന്റെ സ്മൃതി മണ്ഡപത്തിൽ...

4പിഎം യൂട്യൂബ് ചാനൽ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു

0
ഡൽഹി: 4പിഎം ന്യൂസ് യൂട്യൂബ് ചാനൽ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവ് കേന്ദ്ര...

ഇന്ത്യക്കെതിരെ പാക് ഗ്രൂപ്പുകള്‍ നടത്തിയത് 15 ലക്ഷത്തിലധികം സൈബര്‍ ആക്രമണങ്ങള്‍

0
ന്യൂഡൽഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയിലെ വെബ്സൈറ്റുകള്‍ ലക്ഷ്യമിട്ട് പാക്...

മുഹമ്മദ് സുബൈറിന് വധഭീഷണിയുമായി സംഘപരിവാർ പ്രൊഫൈലുകൾ

0
ന്യൂഡൽഹി: മാധ്യമപ്രവർത്തകനും ഫാക്ട് ചെക്കറുമായ മുഹമ്മദ് സുബൈറിന് സംഘപരിവാർ സോഷ്യൽമീഡിയ ഹാൻഡിലുകളിൽ...