Thursday, July 4, 2024 11:01 pm

ശബരിമല ദര്‍ശനത്തിന് ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കിയ നടപടി ഭക്തര്‍ക്ക് ബുദ്ധിമുട്ടാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിന് ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കിയ നടപടി ഭക്തര്‍ക്ക് ബുദ്ധിമുട്ടാകും. പരിശോധനയിലെ കാലതാമസം പുറത്ത് നിന്നും എത്തുന്ന തീര്‍ത്ഥാടകര്‍ക്കാവും പ്രതിസന്ധി സൃഷ്ടിക്കുക. തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച്‌ കോവിഡ്-19 രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

പ്രധാന മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ
1. എല്ലാവരും കോവിഡ്-19 മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മല കയറുമ്പോള്‍ ശാരീരിക അകലം പാലിക്കണം. അടുത്തിടപഴകുന്നത് മൂലം വളരെ കുറച്ച്‌ പേരില്‍ നിന്നും വളരെയധികം പേരിലേക്ക് പെട്ടന്ന് രോഗം പകരുന്ന സൂപ്പര്‍ സ്‌പ്രെഡിംഗ് സംഭവിക്കുന്നത് ഒഴിവാക്കുക. തീര്‍ഥാടകര്‍ക്കിടയില്‍ അടുത്ത ബന്ധം ഒഴിവാക്കണം. തീര്‍ഥാടകരുടെ എണ്ണം ഒരു നിശ്ചിത സംഖ്യയിലേക്ക് പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്.

2. ഫലപ്രദമായി കൈകഴുകല്‍, ശാരീരിക അകലം പാലിക്കല്‍, ഫെയ്‌സ് മാസ്‌കുകളുടെ ഉപയോഗം എന്നിവ ഉള്‍പ്പെടെ യാത്ര ചെയ്യുമ്പോള്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും തീര്‍ത്ഥാടകര്‍ പാലിക്കേണ്ടതാണ്. സാനിറ്റൈസര്‍ കൈയ്യില്‍ കരുതണം.

3. അടുത്തിടെ കോവിഡ് ബാധിച്ച അല്ലെങ്കില്‍ പനി, ചുമ, ശ്വസന ലക്ഷണങ്ങള്‍, ക്ഷീണം, ഗന്ധം തിരിച്ചറിയാന്‍ പറ്റുന്നില്ല തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ തീര്‍ത്ഥാടനത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കേണ്ടതാണ്.

4. ഡ്യൂട്ടിയില്‍ വിന്യസിക്കുന്നതിന് മുമ്പ്  പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥരില്‍ നിന്നുള്ള പോസിറ്റീവ് രോഗികളുടെ എണ്ണം വളരെ കൂടുതലായതിനാല്‍ പരിശോധനയിലും മാറ്റം വരുത്തിയിട്ടുണ്ട്. 2020 ഡിസംബര്‍ 26ന് മണ്ഡലമാസ പൂജയ്ക്ക് ശേഷം വരുന്ന എല്ലാ തീര്‍ത്ഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടതാണ്. എല്ലാ തീര്‍ത്ഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് ഐസിഎംആറിന്റെ അംഗീകാരമുള്ള എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള ലാബില്‍ നിന്നെടുത്ത ആര്‍.ടി.പി.സി.ആര്‍, ആര്‍.ടി. ലാമ്പ്, എക്സ്‌ പ്രസ്സ്  നാറ്റ് തുടങ്ങിയ ഏതെങ്കിലും പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്.

5. ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും ആര്‍.ടി.പി.സി.ആര്‍, ആര്‍.ടി. ലാമ്പ്  അല്ലെങ്കില്‍ എക്സ്‌ പ്രസ്സ്  നാറ്റ് പരിശോധന നടത്തേണ്ടതാണ്.

6. ശബരിമലയില്‍ എത്തുമ്പോള്‍ തീര്‍ത്ഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും കുറഞ്ഞത് ഓരോ 30 മിനിറ്റിലും കൈ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ വൃത്തിയാക്കുകയോ ചെയ്യണം. സാധ്യമാകുന്നിടത്ത് ആറടി ശാരീരിക അകലം പാലിക്കുകയും മാസ്‌കുകള്‍ ശരിയായി ധരിക്കുകയും വേണം.

7. കോവിഡില്‍ നിന്നും മുക്തരായ രോഗികള്‍ക്ക് ശാരീരിക പ്രശ്‌നങ്ങള്‍ ദീര്‍ഘകാലം നീണ്ടു നിന്നേക്കാം. മലകയറ്റം പോലുള്ള ആയാസകരമായ പ്രവര്‍ത്തികളില്‍ ഇത് പ്രകടമായേക്കാം. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാല്‍ മലകയറുന്നതിന് മുമ്പ്  ശാരീരികക്ഷമത ഉറപ്പ് വരുത്തേണ്ടതാണ്.

8. നിലക്കലിലും പമ്പയിലുമുള്ള ആളുകളുടെ കൂട്ടംകൂടല്‍ ഒഴിവാക്കേണ്ടതാണ്. ഓരോ ഉപയോഗത്തിന് ശേഷവും ടോയ്‌ലറ്റുകള്‍ അണുവിമുക്തമാക്കണം. തീര്‍ഥാടകര്‍ മലയിറങ്ങിയ ശേഷം കൂട്ടം കൂടാതെ പോകുന്ന തരത്തില്‍ മടക്കയാത്ര ആസൂത്രണം ചെയ്യണം.

9. തീര്‍ത്ഥാടകര്‍ക്കൊപ്പമുള്ള ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, പാചകക്കാര്‍ തുടങ്ങിയ എല്ലാവരും ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

മകര വിളക്ക് തീര്‍ത്ഥാടന കാലത്താണ് ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കിയ നടപടി  ഭക്തര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുക. നിലവില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം ലഭിക്കാന്‍ രണ്ട് ദിവസമാണ് വേണ്ടി വരുക. ഇങ്ങനെ ലഭിക്കുന്ന പരിശോധന ഫലം 48 മണിക്കൂറിനുള്ളില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം. ഇത് വിവിധ സംസ്ഥാനങ്ങളിലെ ദൂരദേശത്ത് നിന്നും വരുന്നവര്‍ക്കാണ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുക. ദേവസം ബോര്‍ഡിന് കീഴില്‍ 450 ദിവസ വേതനാടിസ്ഥാനത്തില്‍ സന്നിധാനത്ത് 180 താല്‍ക്കാലിക ജീവനക്കാര്‍ ജോലി നോക്കുന്നുണ്ട്. മണ്ഡലകാല പൂജയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഈ ജീവനക്കാര്‍ 2500 രൂപ മുടക്കി ആര്‍.ടി.പി.സി.ആര്‍ നടത്തി വേണം തിരിച്ചെത്തുവാന്‍. ചെറിയ ശമ്പളത്തില്‍ ജോലി നോക്കുന്ന ഇവര്‍ക്കും പുതിയ തീരുമാനം ബുദ്ധിമുട്ട് സൃഷ്ടിക്കും. അതിനാല്‍ തീരുമാനം പുനപരിശോധിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത മാനന്തവാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ലീഡേഴ്സ് മീറ്റിൽ കയ്യാങ്കളി

0
മാനന്തവാടി : രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത മാനന്തവാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്...

അഴുകിയ കോഴിയിറച്ചി വിളമ്പിയ റസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ

0
മലപ്പുറം: അഴുകിയ കോഴിയിറച്ചി വിളമ്പിയ റസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ട് മലപ്പുറം...

1 സീറ്റില്‍ നിന്നും 20 സീറ്റിലേക്കുള്ള വിജയം വിദൂരമല്ല, ബിജെപിയുടെ വോട്ട് വര്‍ധന ഇരുമുന്നണികള്‍ക്കും...

0
പാലക്കാട്: ലോകസഭ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ തിരിച്ചടിയുടെ ആഘാതത്തില്‍ നിന്നും എല്‍ഡിഎഫും, ബിജെപി...

എംപിയെന്ന നിലയിൽ ഉദ്ഘാടനത്തിന് വിളിക്കേണ്ട, നടനെ വിളിച്ചാൽ മതി, പ്രതിഫലം വാങ്ങും, അത് ട്രസ്റ്റിന്...

0
തൃശൂര്‍: ഞാൻ സിനിമ ചെയ്യുന്നത് തുടരുമെന്നും അതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ...