“ഇങ്ങനെ ആയാല്‍ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാനും യോഗം വിളിക്കേണ്ടിവരും ” വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച കെ പി സി സി രാഷ്ട്രീയകാര്യസമിതിയില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. ന്യൂനപക്ഷ വോട്ടുകള്‍ എല്‍ ഡി എഫിലേക്കും ഭൂരിപക്ഷ വോട്ടുകള്‍ ബി ജെ പിയിലേക്കും പോവുന്നത് തടയണമെന്നും ശക്തികേന്ദ്രങ്ങളിലെ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ നടപടിയുണ്ടാവണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

മധ്യകേരളത്തിലും മധ്യതിരുവിതാകൂറിലും കോണ്‍ഗ്രസിന്‍റെയും യു ഡി എഫിന്‍റെയും പരമ്പരാഗത വോട്ടുകളില്‍ അതിശക്തമായ ചോര്‍ച്ചയുണ്ടായത് ഇത് ഗുരുതരമാണ്. ക്രിസ്‌ത്യന്‍ വോട്ടുകളില്‍ വിളളലുണ്ടായി. അത് ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശം കൊണ്ടുമാത്രമല്ലെന്നും രാഷ്ട്രീയകാര്യ സമിതി വിലയിരുത്തി.

അരോചകമായ വാര്‍ത്താസമ്മേളനങ്ങളല്ലാതെ കെ പി സി സി എന്തുചെയ്‌തുവെന്ന് നേതൃത്വത്തിനെതിരേ ഷാനിമോള്‍ ഉസ്‌മാന്‍ വിമര്‍ശനം ഉന്നയിച്ചു. നേതാക്കള്‍ പരസ്‌പരം പുകഴ്‌ത്തിക്കോളൂ എന്നാല്‍ പ്രവര്‍ത്തകര്‍ അംഗീകരിക്കില്ല. ജനം ചോദ്യം ചെയ്യുന്ന സാഹചര്യം വന്നേക്കാമെന്നും ഷാനിമോള്‍ ഷാനിമോള്‍ ഉസ്‌മാന്‍ പറഞ്ഞു.

ഇത്തരത്തിലാണ് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനമെങ്കില്‍ ആറ് മാസം കഴിയുമ്പോള്‍ നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാന്‍ ഇതുപോലെ യോഗം വിളിക്കാമെന്നാണ് വി ഡി സതീശന്‍ പരിഹസിച്ചത്. എല്ലാ ദിവസവും പത്രസമ്മേളനം നടത്തിയതുകൊണ്ട് വോട്ടുകിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പത്ത് പഞ്ചായത്തുകള്‍ കൂടുതല്‍ കിട്ടിയെന്ന മുല്ലപ്പളളിയുടെ അഭിപ്രായത്തിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റ് കൂടുതല്‍ കിട്ടിയാല്‍ മതിയോ എന്നായിരുന്നു പി സി വിഷ്‌ണുനാഥിന്‍റെ ചോദ്യം. ബി ജെ പിയും സി പി എമ്മും സാമൂഹികമാധ്യമങ്ങളെ മികച്ചരീതിയില്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസ് എന്തുചെയ്‌തുവെന്നും വിഷ്‌ണുനാഥ് ചോദിച്ചു.

താഴെത്തട്ടുമുതല്‍ അഴിച്ചുപണി കൂടിയേതീരൂവെന്നായിരുന്നു കെ സുധാകരന്‍റെ അഭിപ്രായം. പ്രവര്‍ത്തിക്കാത്തവരെ മാറ്റണം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്‍റെ പേരില്‍ നടന്നത് ഗ്രൂപ്പുകളി മാത്രമാണെന്നായിരുന്നു പി ജെ കുര്യന്‍റെ ആരോപണം. സ്ഥാനാര്‍ത്ഥി നിര്‍ണയം പാളി എന്ന അഭിപ്രായം എല്ലാവരും പങ്കിട്ടു. സ്ഥാനാര്‍ത്ഥികളെ സാമ്പത്തികമായി സഹായിക്കാന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശനമുയര്‍ന്നു. കെ പി സി സി. ഭാരവാഹികള്‍ക്ക് ചുമതല നല്‍കാത്തതും വെല്‍ഫയര്‍ പാര്‍ട്ടി ബന്ധവും ചര്‍ച്ചയായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...