Tuesday, May 21, 2024 10:28 am

ശബരിമലയില്‍ കട നടത്താന്‍ ആളില്ല , ദേവസ്വം ബോര്‍ഡ് പ്രതിസന്ധിയില്‍ ; ഓപ്പണ്‍ ടെണ്ടര്‍ വിളിച്ചു

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമലയില്‍ കട നടത്താന്‍ ആളില്ലാതെ പ്രതിസന്ധി നേരിട്ട് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്. മണ്ഡല മകരവിളക്ക് കാലത്തേക്കുള്ള കടനടത്തിപ്പിന്റെ ലേലം ഏറ്റെടുക്കാന്‍ ആളില്ലാതെ അവസാനിച്ചു. കഴിഞ്ഞ ദിവസം റീ ടെണ്ടറിലും ആകെ മൂന്ന് പേര്‍ മാത്രമാണ് എത്തിയത്. ഇതുമൂലം ഓപ്പണ്‍ ടെണ്ടര്‍ വിളിച്ചിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്. ശനിയാഴ്ചയാണ് ഓപ്പണ്‍ ലേലം നടക്കുക.
സന്നിധാനം മുതല്‍ ഇളവുങ്കല്‍ വരെ ഇ ടെണ്ടറിലൂടെ ലേലം നിശ്ചയിച്ചപ്പോള്‍ ഒരു ഹോട്ടല്‍ മാത്രമാണ് ഏറ്റെടുക്കാന്‍ ആളുണ്ടായത്. ഇതോടെയാണ് 159 കടകളുടെ നടത്തിപ്പ് റി ടെണ്ടര്‍ ചെയ്തത്.

കഴിഞ്ഞദിവസം റിടെണ്ടര്‍ ആരംഭിച്ചപ്പോഴും മൂന്ന് കടകളുടെ കാര്യത്തില്‍ മാത്രമേ തീരുമാനമായുള്ളൂ. മണ്ഡലകാലം തുടങ്ങാന്‍ ചുരുക്കം ദിവസം മാത്രം ബാക്കിനില്‍ക്കെ 156 കടകള്‍ നടത്താന്‍ ആളില്ലാത്താത് ബോര്‍ഡിന് തിരിച്ചടിയാണ്. കോടികളുടെ സാമ്പത്തിക നഷ്ടമാവും ബോര്‍ഡിന് നേരിടേണ്ടിവരിക. ഇതിനാല്‍ ശനിയാഴ്ച ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് തുറന്നലേലം നടത്തി പരമാവധി കടകള്‍ നടത്തിപ്പിന് ഏല്‍പ്പിക്കാനാണ് ബോര്‍ഡ് ശ്രമിക്കുന്നത്. കോവിഡ് കാലത്തെ ശബരിമല ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് കട നടത്തിപ്പിനും തിരിച്ചടിയായത്. പ്രതിദിനം 1000 ആളുകള്‍ മാത്രമാണ് ദര്‍ശനത്തിനെത്തുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസിൽ ഭാര്യയുമായി തർക്കം ; പിന്നാലെ ജനലിലൂടെ റോഡിലേക്ക് ചാടിയ യുവാവിന്റെ...

0
തൃശൂർ: കെഎസ്ആർടിസി ബസിൽ ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് ജനലിലൂടെ റോഡിലേക്ക് ചാടിയ...

അവയവക്കടത്ത് കേസ് ; സബിത്ത് രണ്ടാഴ്ച മുൻപ് പോലും ആളുകളെ വിദേശത്തേക്ക് കൊണ്ടുപോയെന്ന് വിവരം

0
കൊച്ചി : കൊച്ചി അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്....

എ​സ്എന്‍ഡിപി യോഗം വരട്ടുചിറ ശാഖയിലെ 9-ാമത് വാർഷികം ഉദ്ഘാടനം ചെയ്തു

0
കോഴഞ്ചേരി : ​എ​സ്എന്‍ഡിപി യോഗം വരട്ടുചിറ 6247-​ാം നമ്പർ ശാഖയിലെ 9-ാമത്...

കെജ്‌രിവാളിനെ പോലെ നാണംകെട്ട ഒരാളെ ഇതുവരെ ഞാൻ കണ്ടിട്ടില്ല ; വിവാദ പരാമർശവുമായി അമിത്...

0
ഡൽഹി: അഴിമതിയുടെ പേരിൽ ജയിലിലായിട്ടും രാജിവയ്‌ക്കാതെ അധികാരത്തിൽ തുടരുന്ന കെജ്‌രിവാളിനെ പോലെ...