ബിനീഷിന്‍റെ കുടുംബത്തെ അന്യായമായി തടഞ്ഞുവെച്ച് ഇഡി ; പരിശോധന ക‍ഴിഞ്ഞിട്ടും 20 മണിക്കൂറിലേറെയായി വീട്ടില്‍ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാമ്പത്തിക ഇടപാട് കേസില്‍ ബെംഗളൂരിവില്‍ ഇഡി ചോദ്യം ചെയ്യുന്ന വിനീഷ് കോടിയേരിയുടെ കുടുംബത്തെ തിരുവനന്തപുരത്തെ വീട്ടില്‍ തടഞ്ഞുവെച്ച് എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍. ഇന്നലെ രാവിലെ 9 മണിയോടെ ബിനീഷില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ എന്ന ആവശ്യവുമായി വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ സംഘം 20 മണിക്കൂറിലേറെയായി വീട്ടില്‍ തുടരുന്നു.

പരിശോധനകള്‍ ഇന്നലെ മൂന്ന് മണിയോടുകൂടെ തന്നെ പൂര്‍ത്തിയായെങ്കിലും കുടുംബം വീട്ടില്‍ നിന്നും പോയില്ലെന്ന് മാത്രമല്ല ബിനീഷിന്‍റെ ഭാര്യയും മകളും അമ്മയും അച്ഛനും ഉള്‍പ്പെടെയുള്ള കുടുംബത്തെ പുറത്തുള്ളവരുമായി ബന്ധപ്പെടുന്നതിനും അനുമതി നിഷേധിച്ചിരിക്കുകയാണ്. ബിനീഷിന്‍റെ അഭിഭാഷകന്‍ കുടുംബത്തെ കാണാന്‍ അനുമതി തേടിയിരുന്നെങ്കിലും കാണാന്‍ അനുവദിച്ചില്ല ശേഷം ഫോണിലൂടെയാണ് അഭിഭാഷകന് കുടുംബത്തെ ബന്ധപ്പെടാന്‍ സാധിച്ചത്.

മൂന്ന് മണിക്ക് പരിശോധന പൂര്‍ത്തിയായ ശേഷം ഇഡി ഉദ്യോഗസ്ഥര്‍ ചില രേഖകളില്‍ നിര്‍ബന്ധിച്ച് ഒപ്പിടാന്‍ ബിനീഷിന്‍റെ ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ബിനീഷിന്‍റെ ഭാര്യ ഇത് സമ്മതിച്ചില്ല ഇതിനെ തുടര്‍ന്നാണ് ഇഡി കുടുംബത്തെ തടങ്കലിലാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...