ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ സൗജന്യ മെസ് സൗകര്യം നിര്‍ത്തലാക്കി

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ സൗജന്യ മെസ് സൗകര്യം നിര്‍ത്തലാക്കി. കോവിഡിനെ തുടര്‍ന്ന് ദേവസ്വം സബ്സിഡി നിലച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാല്‍ 2011 മുതല്‍ പോലീസിന്‍റെ സൗജന്യ മെസിന് സര്‍ക്കാര്‍ നേരിട്ടാണ് സബ്സിഡി നല്‍കിയിരുന്നത്. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് തിരിച്ചടിയായാണ് സൗജന്യ മെസ് സൗകര്യം നിര്‍ത്തലാക്കിയത്. കോവിഡ് സാഹചര്യങ്ങള്‍ കാരണം ഇത്തവണ ദേവസ്വം ബോര്‍ഡില്‍ നിന്ന് ലഭിച്ചിരുന്ന മെസ് സബ്സിഡി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മെസ് ഓഫീസര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി, മണിയാര്‍ എന്നിവിടങ്ങളിലുണ്ടായിരുന്ന സൗജന്യ മെസാണ് നിര്‍ത്തലാക്കിയത്. ഇതോടെ ഭക്ഷണത്തിനുള്ള തുക സേനാംഗങ്ങളുടെ കയ്യില്‍ നിന്ന് തന്നെ ഈടാക്കും.  2011ല്‍ ആദ്യമായി ഇത് അനുവദിച്ചപ്പോള്‍ 85 ലക്ഷം രൂപയായിരുന്നു സബ്സിഡി. 2019 ല്‍ ഇത് ഒരു കോടിയിലധകമായി ഉയര്‍ത്തിയിരുന്നു. സര്‍ക്കാര്‍ സബ്സിഡിയുണ്ടെന്നിരിക്കെ കോവിഡിന്‍റെ പേരില്‍ സൗജന്യ മെസ് സൗകര്യം നിര്‍ത്തലാക്കിയ നടപടി പോലീസുകാര്‍ക്കിടയില്‍ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...