ശബരിമല സ്വര്‍ണ്ണപ്പാളി മോഷണം ; യഥാര്‍ത്ഥ പ്രതികള്‍ സി.പി.എം നേതാക്കള്‍ : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയില്‍ 2019 മുതല്‍ നടന്നുവെന്ന് പറയുന്ന സ്വര്‍ണ്ണം പൂശലും സ്വര്‍ണ്ണപ്പാളികള്‍ പുറത്തുകൊണ്ടുപോയതിലും സ്വര്‍ണ്ണം പൊതിഞ്ഞ ദ്വാരപാലകരെ മറിച്ചുവിറ്റതിലും യഥാര്‍ത്ഥ പ്രതികള്‍ സി.പി.എം നേതാക്കളാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. കേവലം ഉദ്യോഗസ്ഥന്മാരുടെ തലയില്‍ ഉത്തരവാദിത്വം കെട്ടിവെച്ച് ഒഴിഞ്ഞുമാറുവാനുള്ള സര്‍ക്കാര്‍ നടപടി യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കുന്നതിനുവേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പന്തളത്ത് 18 ന് നടക്കുന്ന യു.ഡി.എഫ് വിശ്വാസ സംരക്ഷണ സംഗമത്തിന്‍റെ ഭാഗമായുള്ള ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. വര്‍ഗ്ഗീസ് മാമ്മന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, മുന്‍ മന്ത്രി പന്തളം സുധാകരന്‍, ജോസഫ് എം. പുതുശ്ശേരി എക്സ്. എം.എല്‍.എ, പ്രൊഫ. ഡി.കെ. ജോണ്‍, കെ.ഇ. അബ്ദുള്‍റഹ്മാന്‍, അനീഷ് വരിക്കണ്ണാമല, ജോര്‍ജ് വര്‍ഗീസ്, കുഞ്ഞുകോശിപോള്‍, സമദ് മേപ്രത്ത്, ജോര്‍ജ് കുന്നപ്പുഴ, തോപ്പില്‍ ഗോപകുമാര്‍, റ്റി.എം. ഹമീദ്, ജോണ്‍സണ്‍ വിളവിനാല്‍, പഴകുളം ശിവദാസന്‍, റോബിന്‍ പീറ്റര്‍, രാജീവ് താമരപ്പള്ളി, സക്കറിയാ വര്‍ഗ്ഗീസ്, ജോണ്‍ സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽപിജി വിതരണ ശൃംഖല വിപുലീകരിക്കാൻ വൻ പദ്ധതി; 7000 കോടി നിക്ഷേപവുമായി ഗെയ്‌ൽ

0
ന്യൂഡൽഹി : രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1800 കിലോമീറ്റർ നീളമുള്ള...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...