ശബരിമല സ്വർണക്കൊള്ള ; എൻ വാസുവിന്‍റെ റിമാൻ‍ഡ് കാലാവധി ഇന്ന് അവസാനിക്കും

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡൻ്റുമായ എൻ വാസുവിൻ്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. റിമാൻഡ് നീട്ടുന്നതിനായി പ്രതിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. നേരത്തെ ഒരു തവണ റിമാൻഡ് നീട്ടിയിരുന്നു. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയായ വാസു സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഡിസംബർ 3 ന് തള്ളിയിരുന്നു. 2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിൻ്റെ ശുപാർശയിലാണ് കട്ടിളപ്പാളിയിലെ സ്വർണ്ണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.

എന്നാൽ താൻ വിരമിച്ചതിന് ശേഷമാണ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നും കുറ്റക്കാരനല്ലെന്നുമാണ് എൻ വാസുവിൻ്റെ വാദം. മുരാരി ബാബു നൽകിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തത്. അതിനെ ശുപാർശയെന്ന് പറയാനാകില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും വാസുവിന് കോടതി ജാമ്യം തള്ളുകയായിരുന്നു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റീൽസ് ചിത്രീകരണം തടഞ്ഞതിൽ മനംനൊന്ത് കൗമാരക്കാരി കനാലിൽ ചാടി മരിച്ചു

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ റീൽസ് ചിത്രീകരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഉത്തർപ്രദേശിൽ കൗമാരക്കാരി...

വിദേശ മദ്യവുമായി പിടിയിലായ മദ്ധ്യ വയസ്കൻ റിമാൻഡിൽ 

0
റാന്നി: നിയമവിരുദ്ധമായി വിദേശ മദ്യം കൈവശം വെച്ച് വിൽപ്പന നടത്തി വന്നിരുന്ന...

ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പോലീസ്

0
കൊച്ചി: ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പോലീസ്....

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദം; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

0
ന്യൂഡല്‍ഹി: വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ച്ചയെന്ന് ആരോപണം. യുജിസി നെറ്റ് സോഷ്യോളജി ചോദ്യപേപ്പര്‍...