ശബരിമല : പ്രശസ്ത സംഗീതഞ്ജന്‍ പത്മവിഭൂഷണ്‍ ഇളയരാജ ശബരിമലയില്‍ ദര്‍ശനം നടത്തി. ഇന്ന് പുലര്‍ച്ചെ 2.09 ന് നടന്ന മകരസംക്രമ പൂജാ വേളയിലായിരുന്നു ദര്‍ശനം. 2.30 ന് ഹരിവരാസനം കേട്ട ശേഷമാണ് അദ്ദേഹം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയത്. രാവിലെ സന്നിധാനം ശാസ്താ മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ 2020 ലെ ഹരിവരാസന പുരസ്‌കാരം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്നും അദ്ദേഹം ഏറ്റുവാങ്ങും. മകര സംക്രമ പൂജ തൊഴാന്‍ ദേവസ്വം പ്രസിഡന്റ് എന്‍ .വാസു, ബോര്‍ഡ് അംഗങ്ങളായ കെ. എസ് രവി, എന്‍ വിജയകുമാര്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവരും ഉണ്ടായിരുന്നു.
ഇളയരാജയ്ക്ക് മകര സംക്രമ വേളയില്‍ ശബരീശ ദര്‍ശന സായൂജ്യം
RECENT NEWS
Advertisment