ശബരിമലയ്ക്ക് കാവലായി സന്നിധാനം പോലീസ് സ്റ്റേഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസിന്റെ സ്ഥിരം സംവിധാനമാണ് സന്നിധാനം പോലീസ് സ്റ്റേഷൻ. വർഷത്തിൽ മുഴുവൻ സമയവും ഇവിടെ പോലീസ് ഉദ്യോഗസ്ഥരുണ്ടാകും. പമ്പയിലെ പോലീസ് സ്റ്റേഷനു കീഴിലാകും സാധാരണ സമയങ്ങളിൽ പ്രവർത്തനം. മണ്ഡല മകര വിളക്ക് കാലത്തു മാത്രം കേസെടുക്കുന്ന തിനുള്ള പ്രത്യേകാധികാരത്തോടു കൂടിയാകും ഈ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഒരു സ്റ്റേഷൻ ഹൗസ് ഓഫീസറുടെ കീഴിൽ 20 പോലീസുദ്യോഗസ്ഥരാണ് ഇവിടെ തീർഥാടന കാലത്ത് ഉണ്ടാവുക. ഈ തീർഥാടന കാലത്ത് രണ്ട് സുമോട്ടോ കേസുകളാണ് ഇതു വരെ ഇവിടെ രജിസ്റ്റർ ചെയ്തതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് ചന്ദ്രൻ പറഞ്ഞു.

സന്നിധാനത്ത് ഒറ്റപ്പെട്ടു പോകുകയോ കാണാതാകുകയോ ചെയ്യുന്നവരെ കണ്ടെത്തൽ, നഷ്ടപ്പെട്ടു പോകുന്ന വില പിടിപ്പുള്ള വസ്തുക്കൾ സി സി ടി വി യുടെ സഹായത്തോടെ കണ്ടെത്താൻ സഹായിക്കൽ തുടങ്ങി ധാരാളം സഹായങ്ങൾ തീർഥാടകർക്കായി ഇവർ ചെയ്യുന്നുണ്ട്. സന്നിധാനത്ത് കാണാതാകുന്നവരെ രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ തന്നെ കണ്ടെത്താൻ സാധിക്കാറുണ്ട്. ഭിക്ഷാടനത്തിനായി സന്നിധാനത്തെത്തിയ ഏതാനും പേരെ പമ്പയിലെത്തിച്ച് സാമൂഹിക നീതി വകുപ്പിന്റെ സഹായത്തോടെ സുരക്ഷിതമായ ഷെൽട്ടറുകളിലേക്ക് മാറ്റിയിരുന്നു. മൊബൈൽ ഫോണുകളും പേഴ്സുകളുമുൾപ്പെടെ നഷ്ടപ്പെട്ടു പോയ 50 ഓളം വസ്തുക്കൾ കണ്ടെത്തി നൽകാനും സാധിച്ചിട്ടുണ്ട്. തീർഥാടകർ വിശ്രമിക്കുമ്പോഴും മറ്റും സ്വകാര്യ വസ്തുക്കൾ സൂക്ഷിക്കുന്നതിൽ ശ്രദ്ധ പുലർത്തണമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു. സന്നിധാനത്തെ പോലീസ് കൺട്രോൾ റൂം നമ്പർ: 04735 202016, സന്നിധാനം പോലീസ് സ്റ്റേഷൻ: 04735 202014

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് പരാജയത്തിന് ഒട്ടേറെ ഘടകങ്ങളുണ്ട് ; വീഴ്ച എല്ലാവരും ഷെയർ ചെയ്ത് എടുക്കട്ടെയെന്ന് എ...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ എൽഡിഎഫിൻ്റെ പരാജയത്തിന് കാരണമായി ഒട്ടേറെ ഘടകങ്ങളുണ്ടെന്ന് സിപിഎം പൊളിറ്റ്...

ഇഒഎസ്-05 ചാര ഉപഗ്രഹമല്ല, പൗരന്മാരുടെ സുരക്ഷയ്ക്കും വികസനത്തിനും പ്രാധാന്യം ; വി നാരായണൻ

0
ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 (EOS-05)...

ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

0
ഡൽഹി : ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ...

വിജയ് പ്രധാനമന്ത്രിയാകണം എന്നത് പ്രവർത്തകരുടെ ആഗ്രഹം, തീരുമാനമല്ല ; ശ്രദ്ധതിരിക്കൽ തന്ത്രമെന്ന് കോൺഗ്രസ്

0
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രധാനമന്ത്രിയാകണമെന്നത് ടി.വി.കെ. എം.എൽ.എ.മാരുടെയും...