കോട്ടയം: ശബരിമല വിശ്വാസികളെ തുറുങ്കിലടച്ച പിണറായി സർക്കാരിന് അനുകൂലമായി കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യില്ലെന്ന് ചാണ്ടി ഉമ്മൻ. കേരളത്തിലെ ജനങ്ങൾ ഒന്നും മറന്നിട്ടില്ല. ഈ തെരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാരിനുള്ള ജനങ്ങളുടെ മറുപടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളമെങ്ങും ശക്തമായ പോളിങ്ങാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഉച്ചയോടെ ഏകദേശം 50 ശതമാനത്തോളം പേർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. ജനഹിതം യു.ഡി.എഫിന് അനുകൂലമെന്ന സൂചനയാണ് ശക്തമായ പോളിങ്ങ് ശതമാനം സൂചിപ്പിക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.