യാത്രക്കാരുടെ വേഷത്തിലെത്തി ബസിനുള്ളില്‍ കവര്‍ച്ച ; കണ്ടക്ടറുടെ പണവും യാത്രക്കാരുടെ മൊബൈല്‍ ഫോണുകളും നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

മഥുര: യാത്രക്കാരുടെ വേഷത്തിലെത്തിയ സംഘം കണ്ടക്ടറുടെയും യാത്രക്കാരുടെയും പണവും മൊബൈല്‍ ഫോണുകളും കൊള്ളയടിച്ചു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ഹമ്മീര്‍പൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലാണ് മോഷണം നടന്നത്.

യമുന എക്‌സ്‌പ്രസ് വേയില്‍ നിന്നും യാത്രക്കാര്‍ എന്ന വ്യാജേന ഒരു സംഘം ആളുകള്‍ ബസില്‍ കയറി. ഇവര്‍ കണ്ടക്ടറെ അടിച്ചു വീഴ്ത്തി പണം അടങ്ങുന്ന ബാഗ് സ്വന്തമാക്കി. പിന്നാലെ യാത്രക്കാരില്‍ നിന്നും ഇവര്‍ പണവും മൊബൈല്‍ ഫോണുകളും കൊള്ളയടിച്ചു. 1.66 ലക്ഷം രൂപയും നിരവധി മൊബൈല്‍ ഫോണുകളും നഷ്ടമായി.

സംഭവത്തില്‍ മധുര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. റിസര്‍വ് ചെയ്ത യാത്രക്കാരെ കൂടാതെ ബസ് ജീവനക്കാര്‍ അധിക ലാഭത്തിന് കൂടുതല്‍ പേരെ യാത്ര ചെയ്യാന്‍ അനുവദിക്കാറുണ്ട്. ഇങ്ങനെയാണ് മോഷ്ടാക്കള്‍ ബസില്‍ കയറിപ്പറ്റിയത്. അതുകൊണ്ടു തന്നെ മോഷ്ടാക്കളെക്കുറിച്ച്‌ ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുമ്പഴയിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ റോഡിന്റെ മധ്യഭാഗത്ത്‌ സ്ഥാപിക്കുവാന്‍ അനുവദിക്കില്ല : കുമ്പഴ വികസന...

0
കുമ്പഴ : കുമ്പഴ ജംഗ്ഷനില്‍ സ്ഥാപിക്കുന്ന ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ ഹൈവേയുടെ...

ചിന്ത ജെറോമിനെതിരെ മന്ത്രി ഓജെ ജനീഷ്

0
തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിന്ത ജെറോമിനെതിരെ വിമർശനവുമായി...

ഓണാഘോഷത്തിനിടെ ജോലിയിൽ ഹാജരാകാതിരുന്ന മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിനിടെ ജോലിയിൽ ഹാജരാകാതിരുന്ന മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ. അരുവിക്കര സ്റ്റേഷനിലെ പോലീസുകാരായ...

കനത്ത മഴ ; നെല്ലിയാമ്പതി ചുരം റോഡിൽ മരം കടപുഴകി വീണു

0
പാലക്കാട്: പാലക്കാട് നെല്ലിയാമ്പതി ചുരംപാതയിൽ കൂറ്റൻ മരം കടപുഴകി വീണു....