കൊച്ചി: ശബരിമല യുവതീ പ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് ഹിന്ദു മതാചാര്യന്‍മാരാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ താനോ പിണറായി വിജയനോ അല്ല തീരുമാനിക്കേണ്ടതെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. ശബരിമല വിഷയത്തില്‍ താനും തോമസ് ഐസക്കും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലും മരടിലും സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അത് ഭരണഘടനാപരമായ ബാധ്യതയെന്നും മന്ത്രി പറഞ്ഞു. സന്തോഷത്തോടെയല്ല മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചതെന്നും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുകയാണ് ചെയ്തതെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
ശബരിമല യുവതീ പ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് ഹിന്ദു മതാചാര്യന്‍മാരാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
RECENT NEWS
Advertisment