ശബരിമല മകരവിളക്ക് : പോലീസിന്റെ നാലാം ബാച്ച് ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

ശബരിമല : മകരവിളക്ക് തീര്‍ഥാടനത്തിന് ഒരുങ്ങിയ ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിനായി സുരക്ഷാക്രമീകരണങ്ങളൊരുക്കി പോലീസ്. നാലാം ബാച്ചിന്റെ ഭാഗമായി 365 പേരടങ്ങിയ പുതിയ സംഘത്തെയാണ് സന്നിധാനത്ത് നിയോഗിച്ചിരിക്കുന്നത്. ഒരു എസ്പി, അഞ്ച് ഡിവൈഎസ്പി, 12 സിഐ, 40 എസ്‌ഐ എന്നിവര്‍ അടങ്ങിയതാണ് നാലാം ബാച്ച്.
പുലര്‍ച്ചെ 3.30 മുതല്‍ രാത്രി 10.30 വരെയുളള സമയങ്ങളില്‍ നാല് ടേണുകളായിട്ടാണ് ഇവരെ ഡ്യൂട്ടിക്ക് നിയോഗിക്കുക. ഇതിനു പുറമേ ക്വിക്ക് റെസ്പോണ്‍സ് ടീം, ബോംബ് സ്‌ക്വാഡ്, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയ പോലീസ് വിഭാഗങ്ങളും സന്നിധാനത്തുണ്ട്.

ജനുവരി ഒന്‍പതു വരെയുളള നാലാം ഘട്ട ഡ്യൂട്ടിയില്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന്റെ ഉദ്ഘാടനം വലിയ നടപന്തലില്‍ വിളക്ക് തെളിച്ച് പോലീസ് കണ്‍ട്രോളര്‍ ബി. അജിത്ത് കുമാര്‍ നിര്‍വഹിച്ചു. സുരക്ഷയോടൊപ്പം സന്നിധാനത്ത് എത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും സുഗമമായ ദര്‍ശന സൗകര്യം ഒരുക്കുന്നതിന് മുന്തിയ പരിഗണന നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. തീര്‍ഥാടകരോട് ക്ഷമയോടു കൂടി പെരുമാറണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം ഡ്യൂട്ടിയില്‍ ഏര്‍പ്പെടാനെന്നും അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചു. ചടങ്ങില്‍ അസിസ്റ്റന്റ് പോലീസ് കണ്‍ട്രോളര്‍ ടി. ബിജു ഭാസ്‌ക്കര്‍, ഡിവൈഎസ്പി സി.ഡി. ശ്രീനിവാസന്‍ എന്നിവരും സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി...

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....