ശബരിമല : മരക്കൂട്ടത്ത് ഹോട്ടലിന് സമീപത്തുള്ള കൂറ്റന്‍ വൃക്ഷത്തിന്‍റെ ശിഖരം ഒടിഞ്ഞു വീണ് ഒരാള്‍ക്ക് പരിക്കേറ്റു. ഹോട്ടല്‍ ജീവനക്കാരനായ കരുണാകരനാണ് (56) പരിക്കേറ്റത്. ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന പോലീസും സന്നിധാനത്ത് നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കരുണാകരനെസന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കായതിനാല്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. തുടര്‍ന്ന് കാനന പാതയുടെ സമീപത്ത് വീണ മരത്തിന്‍റെ ശിഖരം ഫയര്‍ ഫോഴ്സ് സംഘം മുറിച്ച് നീക്കി. ഹോട്ടലിന്‍റെ അടുക്കളയും ഭാഗികമായി തകര്‍ന്നു
ശബരിമലയില്‍ മരം വീണ് പരിക്കേറ്റ ഹോട്ടല്‍ ജീവനക്കാരന്സഹായവുമായി ഫയര്‍ഫോഴ്സും പോലീസും
RECENT NEWS
Advertisment