ഭക്തര്‍ക്ക് എല്ലാ മാസവും ശബരിമല ദര്‍ശനം നടത്താം ; മാസ പൂജകള്‍ക്കായി നടതുറക്കുന്ന തീയതികള്‍

For full experience, Download our mobile application:
Get it on Google Play

ശബരിമല : മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശേഷം എല്ലാ മാസവും ഭക്തര്‍ക്ക് ശബരിമല ദര്‍ശനം നടത്താം. മാസ പൂജകള്‍ക്കായി നടതുറക്കുന്ന തീയതികള്‍. കുഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 13 മുതല്‍ 18 വരെയും മീനം മാസ പൂജകള്‍ക്കായി മാര്‍ച്ച് 13 മുതല്‍ 18 വരെയും ഉത്സവത്തിനായി മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഏഴ് വരെയും തുറക്കും. ഇതില്‍ കൊടിയേറ്റ് മാര്‍ച്ച് 29 നും പൈങ്കുനി ഉത്രവും ആറാട്ടും ഏപ്രില്‍ ഏഴിനും ആണ്. തുടര്‍ന്ന് മേടവിഷു ഉത്സവത്തിനായി ഏപ്രില്‍ 10 മുതല്‍ 18 വരെ നടതുറക്കും. ഏപ്രില്‍ 14 നാണ് മേടവിഷു. ഇടവമാസ പൂജകള്‍ക്കായി മെയ് 14 മുതല്‍ 19 വരെയും പ്രതിഷ്ഠാ ദിന ചടങ്ങുകള്‍ക്കായി മെയ് 31 മുതല്‍ ജൂണ്‍ ഒന്ന് വരെയും നടതുറക്കും. മിഥുനമാസ പൂജകള്‍ക്കായി നട തുറക്കുന്നത് ജൂണ്‍ 14 മുതല്‍ 19 വരെയാണ്. കര്‍ക്കിടക മാസ പൂജ ജൂലൈ 15 മുതല്‍ 20 വരെയും ചിങ്ങമാസ പൂജകള്‍ ആഗസ്റ്റ് 16 മുതല്‍ 21 വരെയുമാണ്. ഓണം ആഘോഷം ആഗസ്റ്റ് 29 മുതല്‍ സെപ്തംബര്‍ രണ്ട് വരെയാണ്. കന്നിമാസ പൂജകള്‍ സെപ്തംബര്‍ 16 മുതല്‍ 21 വരെയും തുലാം മാസ പൂജകള്‍ ഒക്‌ടോബര്‍ 16 മുതല്‍ 21 വരെയുമാണ്. ശ്രീചിത്ര ആട്ടതിരുനാള്‍ ആഘോഷങ്ങള്‍ക്കായി നവംബര്‍ 12, 13 തീയതികളില്‍ നടതുറക്കും. തുടര്‍ന്ന് മണ്ഡല പൂജാമഹോത്സവം 2020 നവംബര്‍ 15 ആരംഭിച്ച് ഡിസംബര്‍ 26 ന് അവസാനിക്കും. അടുത്ത മകരവിളക്ക് 2021 ജനുവരി 14 നാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...