പത്തനംതിട്ട : ചിത്തിര ആട്ട വിശേഷ പൂജയ്ക്കായി ശബരിമല ക്ഷേത്രനട നട തുറന്നു. വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരിയാണ് ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിയിച്ചത്.
നാളെയാണ് ചിത്തിര ആട്ട വിശേഷ പൂജ നടക്കുന്നത്. നാളെ രാവിലെ 5 മണിക്ക് നട തുറക്കും. തുടർന്ന് അഭിഷേകവും പൂജകളും നടക്കും. രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും. ചിത്തിര ആട്ടത്തിരുനാളിനായി നട തുറക്കുന്ന രണ്ട് ദിവസങ്ങളിലും അയ്യപ്പഭക്തർക്ക് പ്രവേശനം ഉണ്ടാവില്ല.
ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട പീന്നീട് 15 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. നട തുറക്കുന്ന ദിവസം പുതിയ മേൽശാന്തിമാരുടെ അഭിഷേകവും സ്ഥാനാരോഹണ ചടങ്ങും നടക്കും.