മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തീര്‍ഥാടകര്‍ക്ക് നാളെ മുതലാണ് പ്രവേശനം. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് പ്രവേശന അനുമതി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദര്‍ശനം.

60​നും​ 65​നും​ ​മ​ദ്ധ്യേ​ ​പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ​മെ​ഡി​ക്ക​ല്‍​ ​ഫി​റ്റ്ന​സ് ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ​നി​ര്‍​ബ​ന്ധമാക്കിയിട്ടുണ്ട്. തീര്‍ത്ഥാട​ക​ര്‍​ 24​ ​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍​ ​ന​ട​ത്തി​യ​ ​കൊ​വി​ഡ് ​നെ​ഗ​റ്റീ​വ് ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ​കൈയില്‍ ക​രു​ത​ണം. ​മല​ ​ക​യ​റു​മ്പോള്‍​ ​മാ​സ്‌​ക് ​നി​ര്‍​ബ​ന്ധ​മ​ല്ല.​ ​ഉ​പ​യോ​ഗി​ച്ച​ ​മാ​സ്‌​ക് ​ശേ​ഖ​രി​ച്ച്‌ ​ന​ശി​പ്പി​ക്കാ​ന്‍​ ​സൗകര്യമൊരുക്കിയിട്ടുണ്ട്​.​ ക​ട​ക​ളി​ല്‍​ ​സാ​നി​റ്റൈ​സ​റു​ക​ളും​ ​മാ​സ്‌​കു​ക​ളും​ ​അ​ണു​ന​ശീ​ക​ര​ണ​ ​സാ​ധ​ന​ങ്ങ​ളും​ ​ലഭ്യമാ​ക്കും.​ ​മെ​ഡി​ക്ക​ല്‍​ ​സെ​ന്റ​റു​ക​ള്‍,​ ​ഓ​ക്സി​ജ​ന്‍​ ​പാ​ര്‍​ല​റു​ക​ള്‍​ ​തുടങ്ങിയവയും പ്ര​വ​ര്‍​ത്തി​പ്പി​ക്കും. ​ വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തി വി.കെ ജയരാജ് പോറ്റി നടതുറക്കും. ശ​ബ​രി​മ​ല​യി​ല്‍​ ​ഒ​രേ​ ​സ​മ​യം​ ​നാ​ല് ​എ​സ്.​പി​മാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ല്‍​ ​സു​ര​ക്ഷാ​ ​ക്ര​മീ​ക​ര​ണം​ ​ഒ​രു​ക്കും.​ ​മ​ക​ര​ ​വി​ള​ക്കു​ ​കാ​ല​ത്ത് ​നാ​ലു​ ​ഘ​ട്ട​മാ​യാ​ണ് ​ക്രമീകര​ണം.​ ​ദ​ക്ഷി​ണ​ ​മേ​ഖ​ലാ​ ​ഐ​ജി​യും​ ​റേ​ഞ്ച് ​ഡി​ഐ​ജി​യും​ ​മേ​ല്‍​നോ​ട്ടം​ ​വ​ഹി​ക്കും.​ ​നാ​ളെ​ ​മു​ത​ല്‍​ ​നവംബര്‍​ 30​ ​വ​രെ​യു​ള്ള​ ​ആ​ദ്യ​ ​ഘ​ട്ട​ത്തി​ല്‍​ ​എ​സ്.​പി​മാ​രാ​യ​ ​ആ​ര്‍.​ ​സു​കേ​ശ​ന്‍,​ ​ബി.​ ​കൃ​ഷ്ണ​കു​മാ​ര്‍​ ​എന്നിവര്‍ക്കാണ് ​സ​ന്നി​ധാ​ന​ത്തെ​ ​ചു​മ​ത​ല.​ ​ കെ.​എം.​ ​സാ​ബു ​മാ​ത്യു,​ ​കെ.​എ​ല്‍.​ ​ജോ​ണ്‍​കു​ട്ടി​ ​എ​ന്നി​വ​ര്‍​ക്ക് ​പമ്പ​യു​ടെ​ ​ചു​മ​ത​ല നല്‍കും.​

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദര്‍ശനം. പതിനെട്ടാം പടിയില്‍ കൈപിടിച്ചു കയറ്റാന്‍ പോലീസ് ഉണ്ടാകില്ല. പതിനെട്ടാംപടിക്ക് താഴെ കൈകാലുകള്‍ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യമുണ്ട്. കൊടിമരച്ചുവട്ടില്‍ നിന്ന് ഭക്തരെ ഫ്ളൈ ഓവര്‍ ഒഴിവാക്കി വലതുവശം വഴി മൂന്ന് നിരയായി കടത്തിവിടും. ശ്രീകോവിലിന് പിന്നില്‍ നെയ് ത്തേങ്ങ സ്വീകരിക്കാന്‍ കൗണ്ടറുണ്ട്. മാളികപ്പുറം ദര്‍ശനം കഴിഞ്ഞു വരുന്ന പാതയിലെ കൗണ്ടറില്‍ നിന്ന് ആടിയശിഷ്ടം നെയ്യ് നല്‍കും. പമ്പയില്‍ ബലിതര്‍പ്പണം ഉണ്ടായിരിക്കില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...