ക്ഷേത്രങ്ങളിലെ സ്വര്‍ണം റിസര്‍വ് ബാങ്കിന്റെ സ്വര്‍ണബോണ്ടില്‍ നിക്ഷേപിച്ച് പണം സ്വരൂപിക്കാന്‍ ദേവസ്വം ബോര്‍ഡ് നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമലയില്‍ നിന്നും ലഭിക്കുന്ന വരുമാനമായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുഖ്യമായ സാമ്പത്തിക സ്രോതസ്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ശക്തമാക്കിയപ്പോള്‍ സന്നിധാനത്ത് ഭക്തരുടെ എണ്ണം നൂറിലൊന്നായി കുറഞ്ഞിരിക്കുകയാണിപ്പോള്‍. ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തിലും ഇത് ഗണ്യമായ കുറവിന് കാരണമായിട്ടുണ്ട്. ശബരിമലയില്‍ നിന്നുമുള്ള വരുമാനം കുറഞ്ഞതോടെ മുണ്ട് മുറുക്കുവാനും പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടുവാനും തീരുമാനിച്ചിരിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രങ്ങളില്‍ നിത്യ പൂജയ്‌ക്കോ ചടങ്ങുകള്‍ക്കോ ഉപയോഗിക്കേണ്ടാത്ത സ്വര്‍ണം, വെള്ളി തുടങ്ങിയ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. അറുനൂറോളം ക്ഷേത്രങ്ങളിലെ രജിസ്റ്ററുകളാണ് ഇതിനായി പരിശോധിക്കുന്നത്. ഇത്തരത്തില്‍ ഉപയോഗിക്കപ്പെടാത്ത സ്വര്‍ണം റിസര്‍വ് ബാങ്കിന്റെ സ്വര്‍ണബോണ്ടില്‍ നിക്ഷേപിക്കാനാണ് പദ്ധതി. സ്വര്‍ണബോണ്ടിലൂടെ വരുമാനം ഉയര്‍ത്താന്‍ ഹൈക്കോടതിയുടെ അനുമതി തേടുമെന്നും സൂചനയുണ്ട്. അതേസമയം വഴിപാടിന്റെ നിരക്ക് വര്‍ദ്ധിപ്പിക്കുവാനുള്ള ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഇത് സംബന്ധിച്ച തീരുമാനം എടുത്തിട്ടില്ല. കൊവിഡ് കാലയളവില്‍ ഓണ്‍ലൈന്‍ വഴിയുള്ള വഴിപാടുകള്‍, കാണിക്ക എന്നിവ വര്‍ദ്ധിപ്പിക്കുവാനുള്ള നടപടികള്‍ കൈക്കൊള്ളും. അനുമതിയില്ലാതെ ക്ഷേത്രങ്ങളില്‍ അനാവശ്യ ചടങ്ങുകള്‍ക്ക് പണപ്പിരിവ് നടത്തുന്ന ഉപദേശകസമിതികള്‍ക്കു തടയിടാനും തീരുമാനമായിട്ടുണ്ട്.

എന്നാല്‍ ക്ഷേത്രങ്ങളില്‍ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി ഭക്തജനങ്ങളോട് കൂടുതല്‍ മര്യാദയോടെ പെരുമാറണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ബോര്‍ഡ്. ഇതിനായി മിന്നല്‍ പരിശോധന നടത്തും. ശബരിമലയില്‍ നിന്നുള്ള വരുമാനക്കുറവാണ് മറ്റുവഴികള്‍ തേടാന ബോര്‍ഡിനെ പ്രേരിപ്പിച്ചിരിക്കുന്നത്. മണ്ഡലകാലത്ത് ശബരിമലയില്‍ ആദ്യ 20 ദിവസത്തെ വരുമാനം മൂന്നേകാല്‍ക്കോടി രൂപ മാത്രമാണ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 66 കോടിയായിരുന്നു വരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...