ശബരിമല: കളഭാഭിഷേകത്തിന്റെയും പടിപൂജയുടെയും ചൈതന്യനിറവില്‍ മേട മാസ പൂജ പൂര്‍ത്തിയാക്കി നട അടച്ചു. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തിലായിരുന്നു കളഭാഭിഷേകവും പടിപൂജയും. അത്താഴ പൂജയ്ക്കു ശേഷം മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി.
ജപമാലയും യോഗദണ്ഡും അണിയിച്ച് ധ്യാനത്തിലാക്കി. തുടര്‍ന്ന് ഹരിവരാസനം ചൊല്ലി നട അടച്ചു. ഇടവ മാസ പൂജയ്ക്കായി മെയ് 14ന് വൈകിട്ട് 5ന് തുറക്കും. 19 വരെ പൂജകള്‍ ഉണ്ടാകും. ഇത്തവണത്തെ പ്രതിഷ്ഠാദിന ആഘോഷം മെയ് 23ന് ആണ്. ഇതിനായി മെയ് 22ന് വൈകിട്ട് 5ന് നട തുറക്കും. നിലയ്ക്കല്‍ മഹാദേവ ക്ഷേത്രത്തിലെ വലിയമ്പലം, ചുറ്റമ്പലം എന്നിവയുടെ പുനരുദ്ധാരണത്തിനായുള്ള അനുജ്ഞാ കലശം ഇന്നു രാവിലെ 8.30ന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ നടക്കും.