മേടമാസ പൂജ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു

For full experience, Download our mobile application:
Get it on Google Play

ശബരിമല: കളഭാഭിഷേകത്തിന്റെയും പടിപൂജയുടെയും ചൈതന്യനിറവില്‍ മേട മാസ പൂജ പൂര്‍ത്തിയാക്കി നട അടച്ചു. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തിലായിരുന്നു കളഭാഭിഷേകവും പടിപൂജയും. അത്താഴ പൂജയ്ക്കു ശേഷം മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി.

ജപമാലയും യോഗദണ്ഡും അണിയിച്ച്‌ ധ്യാനത്തിലാക്കി. തുടര്‍ന്ന് ഹരിവരാസനം ചൊല്ലി നട അടച്ചു. ഇടവ മാസ പൂജയ്ക്കായി മെയ്‌ 14ന് വൈകിട്ട് 5ന് തുറക്കും. 19 വരെ പൂജകള്‍ ഉണ്ടാകും. ഇത്തവണത്തെ പ്രതിഷ്ഠാദിന ആഘോഷം മെയ്‌ 23ന് ആണ്. ഇതിനായി മെയ്‌ 22ന് വൈകിട്ട് 5ന് നട തുറക്കും. നിലയ്ക്കല്‍ മഹാദേവ ക്ഷേത്രത്തിലെ വലിയമ്പലം, ചുറ്റമ്പലം എന്നിവയുടെ പുനരുദ്ധാരണത്തിനായുള്ള അനുജ്ഞാ കലശം ഇന്നു രാവിലെ 8.30ന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ നടക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ ഏഴുദിവസത്തേക്ക് ട്രെയിൻ വാടകക്കെടുത്ത് സി.പി.ഐ

0
തിരുവനന്തപുരം: സെപ്തംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നുള്ള...

കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പോലീസ് അതിക്രമത്തിനിരയായ 20 കാരന്‍

0
പത്തനംതിട്ട: കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പോലീസ് അതിക്രമത്തിനിരയായ...

തിരുവനന്തപുരത്ത് 45കാരനെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഇടവയിൽ 45കാരനെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ...

പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണത്തില്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ പുറത്ത്

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണത്തില്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ പുറത്ത്. ജനറൽ അനസ്തീഷ്യ...