രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 2.75 ലക്ഷം കടന്നേക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 2.75 ലക്ഷം പിന്നിട്ടേക്കും. തുടർച്ചയായ അഞ്ച് ദിവസവും രണ്ട് ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. ഒരാഴ്ചയിലേറെയായി പ്രതിദിന മരണം ആയിരത്തിന് മുകളിലാണ്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ദില്ലി എന്നിവിടങ്ങളിലാണ് കൂടുതൽ ആഘാതം.

മഹാരാഷ്ട്രയിൽ 68,631 പേർക്ക് കൂടി കൊവിഡ് ബാധിച്ചപ്പോൾ ഉത്തർപ്രദേശിൽ 30596 പേരും ദില്ലിയിയിൽ 25462 പേരും കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരായി. സംസ്ഥാനങ്ങളിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ വ്യാവസായിക ആവശ്യങ്ങൾക്ക് നൽകുന്നത് കേന്ദ്രം നിർത്തിവെച്ചിരിക്കയാണ്. സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജൻ വിതരണത്തിന് ഓക്സിജൻ എക്സ്‌ പ്രസുകൾ ഓടിക്കുമെന്ന്‌ റെയിൽവേ അറിയിച്ചു.

അതേസമയം ദില്ലിയിലെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ലഫ്. ഗവർണ്ണുമായി കൂടിക്കാഴ്‌ച നടത്തും.ദില്ലിയുടെ വിഹിതം കേന്ദ്രം മറ്റ് സംസ്ഥാനങ്ങൾക്ക് നൽകിയത് മൂലമാണ് രാജ്യ തലസ്ഥാനത്ത് ഓക്സിജൻ ക്ഷാമം നേരിടുന്നതെന്ന് കെജ്രിവാൾ ആരോപിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം ; കപ്പൽ മുങ്ങി

0
ന്യൂഡൽഹി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ്...

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക് ; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ...

0
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട...

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...