മണ്ഡലകാല തീര്‍ത്ഥാടനം പൂര്‍ത്തിയായി ; ശബരിമലയിലെ വരുമാനം 90 കോടി പിന്നിട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മണ്ഡലകാല തീര്‍ത്ഥാടനം പൂര്‍ത്തിയായപ്പോള്‍ ശബരിമലയിലെ വരുമാനം 90 കോടി പിന്നിട്ടു. കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം ലഭിച്ചത് എട്ട് കോടി മാത്രമാണ്. മണ്ഡല തീര്‍ത്ഥാടന കാലത്ത് 11 ലക്ഷത്തില്‍പ്പരം പേര്‍ ദര്‍ശനത്തിനെത്തിയെന്നാണ് കണക്ക്. ഇതുവരെ കണക്കാക്കിയ വരുമാനം 90 കോടി കവിഞ്ഞു. ഭണ്ഡാരത്തില്‍ എണ്ണി തിട്ടപ്പെടുത്തല്‍ പൂര്‍ത്തിയാകുമ്പോള്‍ ആകെ വരുമാനം 100 കോടിയിലേക്കെത്തും.

ദര്‍ശനത്തിനെത്തിയവരുടെ എണ്ണത്തിന് ആനുപാതികമായി കണക്കാക്കുമ്പോള്‍ ഇത് റെക്കോര്‍ഡാണ്. കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതിരുന്ന 2019 ല്‍ വരുമാനം 156 കോടിയായിരുന്നു. അരവണ വില്‍പ്പനയിലൂടെ 35 കോടിയും, അപ്പം വില്‍പ്പനയിലൂടെ അഞ്ച് കോടിയും ലഭിച്ചു. സീസണ്‍ തുടക്കകാലത്ത് 10000 ന് അടുത്ത് തീര്‍ത്ഥാടകരാണ് എത്തിയതെങ്കില്‍ സമാപന ദിനങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണം 45000 ത്തിലേക്ക് എത്തി. മകരവിളക്ക് തീര്‍ത്ഥാടന കാലത്തും വന്‍ ഭക്തജന തിരക്ക് ദേവസ്വം അധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...