Thursday, July 3, 2025 2:52 pm

പതിനെട്ടുമലകളെ സാക്ഷിയാക്കി 18000 നെയ്യ്‌ത്തേങ്ങ ഭക്തന്റെ വകയായി അയ്യപ്പന്

For full experience, Download our mobile application:
Get it on Google Play

ശബരിമല : അയ്യപ്പന് ഏറ്റവും വലിയ വഴിപാടു സമര്‍പ്പണവുമായി ഭക്തന്‍. പതിനെട്ടുമലകളെ സാക്ഷിയാക്കി 18000 നെയ്യ്‌ത്തേങ്ങ ഭക്തന്റെ വകയായി അയ്യപ്പന്. ശബരിമല തീര്‍ത്ഥാടനത്തില്‍ അപൂര്‍വമായാണ് ഇത്രയും വലിയ ഒരു വഴിപാടു നടക്കുന്നത്. ജനുവരി അഞ്ചാം തിയതി ബുധനാഴ്ച പുലര്‍ച്ചെ 5 മണി മുതലാണ് ഭക്തന്റെ പേരിലുള്ള നെയ്യഭിഷേകം നടക്കുക. ബെംഗളൂരു സ്വദേശിയായ അയ്യപ്പഭക്തന്‍ തന്റെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കി. ഏറെക്കാലമായി ശബരിമല ദര്‍ശനം നടത്താനുള്ള മനസ്സിലെ ആഗ്രഹം അയ്യപ്പന്‍ നടത്തിക്കൊടുത്തതായി ഇദ്ദേഹം വിശ്വസിക്കുന്നു. അതിന്റെ പേരിലാണ് ശബരിമലയില്‍ ഇത്രയും വലിയ വഴിപാട് കഴിക്കുന്നത് എന്നും ബെംഗളൂരു സ്വദേശി പറഞ്ഞു.

പതിനെട്ടു മലകളെ സങ്കല്‍പ്പിച്ചു കൊണ്ടാണ് 18,000 നെയ്ത്തേങ്ങകള്‍ നെയ്യഭിഷേകത്തിന് ശബരിമലയില്‍ കൊണ്ടുവരുന്നത്. പമ്പയിലെത്തി നെയ് നിറച്ചശേഷമാണ് തേങ്ങകള്‍ ശബരിമല സന്നിധാനത്ത് എത്തിച്ചത്. ട്രാക്ടറിലാണ് ശബരിമലയിലേക്ക് നെയ് തേങ്ങകള്‍ കൊണ്ടുവന്നത്. പമ്പയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി പ്രസിഡന്റ് കെ.അനന്തഗോപന്‍ വഴിപാട് തുക സ്വീകരിച്ചു. 10 ലക്ഷം രൂപയാണ് ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയി ഭക്തന്‍ ഇതിനായി ദേവസ്വംബോര്‍ഡിന് കൈമാറിയത്. ചരിത്രത്തിലെ ഏറ്റവും വലിയ വഴിപാട് തുക ഭക്തന്‍ തന്നതില്‍ ദേവസ്വം ബോര്‍ഡും സന്തോഷത്തിലാണ്. അയ്യപ്പനോടുള്ള വിശ്വാസത്തിന്റെ ഭാഗമായി നടക്കുന്ന ഏറ്റവും വലിയ വഴിപാട് എന്നതാണ് ഇതിന്റെ പ്രത്യേകത എന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു. അതേസമയം ഇതിന്റെ പേരില്‍ അറിയപ്പെടാന്‍ ആഗ്രഹം ഇല്ലാത്തതുകൊണ്ട് തന്നെ വഴിപാട് കഴിക്കുന്ന ദിവസം ഈ ഭക്തന്‍ സന്നിധാനത്തെത്തുമോ എന്നതും വ്യക്തമല്ല.

മകരവിളക്ക് ദര്‍ശനത്തിന് ഇത്തവണ ശബരിമലയില്‍ കൂടുതല്‍ സൗകര്യം ഒരുക്കും. പ്രധാന കേന്ദ്രങ്ങളില്‍ എല്ലാം ഭക്തരെ പ്രവേശിപ്പിക്കും. പകല്‍ വിരിവെക്കുന്നതിനുള്ള അനുവാദവും ഇനി ഭക്തര്‍ക്കു നല്‍കും. കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു കഴിഞ്ഞതവണ മകരവിളക്ക് ദര്‍ശനം. ഇത്തവണ പരമാവധി ഭക്തരെ പങ്കെടുപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് തീരുമാനിച്ചത്. സന്നിധാനത്തെ കൂടാതെ മകരവിളക്കിന് ഭക്തര്‍ തടിച്ചുകൂടുന്ന പമ്പ ഹില്‍ടോപ്, പുല്ലുമേട്, പാഞ്ചാലിമേട് തുടങ്ങിയ മേഖലകളിലെല്ലാം സൗകര്യങ്ങള്‍ ഒരുക്കും. ഭക്തരെ കൂടുതല്‍ സമയം തങ്ങുന്നതിനും ഇത്തവണ സൗകര്യമുണ്ടാകുമെന്ന് എഡിഎം അര്‍ജ്ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. മഹാ പ്രളയത്തിനുശേഷം ആദ്യമായാണ് പമ്പ ഹില്‍ട്ടോപ്പില്‍ മകരവിളക്ക് ദര്‍ശനത്തിന് സൗകര്യം ഏര്‍പ്പെടുത്തുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി ; റാന്നി ബി.ആർ.സി ഇൻക്ലൂസീവ് മെറിറ്റ് അവാർഡ്...

0
റാന്നി : ഉൾച്ചേർന്ന വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി റാന്നി ബി.ആർ.സി...

കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി...

പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു

0
സ്പെയിൻ : പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു....