12 വയസുകാരന്റെ പരാതി ; പോക്സോ കേസിൽ കോഴിക്കോട് ജയിൽ വാർഡൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പോക്സോ കേസിൽ കോഴിക്കോട് ജയിൽ വാർഡൻ അറസ്റ്റിൽ. കണ്ണൂർ സെൻട്രൽ ജയിൽ വാർഡൻ സുനീഷാണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിയായ 12 വയസ്സുകാരൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. കോഴിക്കോട് ജയിൽ വാർഡനായിരുന്ന ഇയാളെ ഒരു മാസം മുൻപ് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. രണ്ട് മാസം മുൻപാണ് സംഭവമുണ്ടായത്. കോഴിക്കോട് മേപ്പയ്യൂർ സ്വദേശിയായ സുനീഷ് അന്ന് കോഴിക്കോട് ജയിൽ വാർഡനായിരുന്നു.

കോഴിക്കോട് നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മുറിയെടുത്താണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. താൻ പോലീസുകാരൻ ആണെന്നാണ് ഇയാൾ കുട്ടിയോട് പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ പോലീസുകാരൻ പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ പരാതിയിൽ ഉണ്ടായിരുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ജയിൽ വാർഡനാണ് പ്രതിയെന്ന് കണ്ടെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...