Friday, March 29, 2024 4:38 am

പഞ്ചാബില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു ; കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന്

For full experience, Download our mobile application:
Get it on Google Play

ചണ്ഡിഗഡ് : കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് പഞ്ചാബില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് കര്‍ഫ്യൂ നിലനില്‍ക്കുക. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുകയും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണമെന്നും നിര്‍ദേശമുണ്ട്. ബാറുകള്‍, സിനിമാ തീയറ്ററുകള്‍, മാളുകള്‍, റസ്റ്ററന്റുകള്‍ എന്നിവിടങ്ങളില്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം.

Lok Sabha Elections 2024 - Kerala

ജനുവരി 15 വരെയാണ് പുതിയ നിയന്ത്രണങ്ങള്‍. മെഡിക്കല്‍, നഴ്സിങ് കോളേജുകള്‍ സാധാരണപോലെ തുറന്നു പ്രവര്‍ത്തിക്കും. ദേശീയ, രാജ്യാന്തര മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്ന കായിക താരങ്ങള്‍ക്ക് പരിശീലനം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ ജോലി ചെയ്യാം. 419 കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം പഞ്ചാബില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സമാജ് വാദി പാര്‍ട്ടി മുൻ എംഎൽഎ മുക്താർ അൻസാരി അന്തരിച്ചു

0
ഡൽഹി: സമാജ് വാദി പാര്‍ട്ടി മുൻ എംഎൽഎയുമായ മുക്താർ അൻസാരി അന്തരിച്ചു....

കൊച്ചിയില്‍ ലഹരിമരുന്നുമായി പത്തംഗ ഗുണ്ടാസംഘം പോലീസ് പിടിയിൽ

0
കൊച്ചി: കൊച്ചിയില്‍ ലഹരിമരുന്നുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ പത്തംഗ ഗുണ്ടാസംഘം...

ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസ് ; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം പുളിമാത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാള്‍ പിടിയിൽ....

സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി

0
ഇടുക്കി: ഇടുക്കിയിൽ സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി....