Friday, April 19, 2024 7:48 am

പെൺബൊമ്മകളുടെ തലവെട്ടി താലിബാൻ ; വീഡിയോ

For full experience, Download our mobile application:
Get it on Google Play

താലിബാൻ : തുണിക്കടകളിൽ സ്ഥാപിച്ചിരിക്കുന്ന പെൺബൊമ്മകളുടെ തലവെട്ടാൻ ഉത്തരവിട്ട് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ഇസ്ലാം നിഷിദ്ധമാക്കിയ വിഗ്രഹങ്ങൾ പോലെയാണ് ബൊമ്മകളെന്നും അതുകൊണ്ട് തന്നെ അവ ശരീഅത്തിനു വിരുദ്ധമാണെന്നും താലിബാൻ പറയുന്നു. ബ്രിട്ടീഷ് മാധ്യമമായ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ബൊമ്മകളുടെ തലവെട്ടുന്ന ദൃശ്യങ്ങൾ എന്ന പേരിൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Lok Sabha Elections 2024 - Kerala
ബൊമ്മകൾ പൂർണമായും നീക്കം ചെയ്യുകയാണ് വേണ്ടത്. എന്നാലും ആദ്യ ഘട്ടം എന്നോണം ബൊമ്മകളുടെ തല നീക്കണം. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും താലിബാൻ വ്യാപാരികളെ അറിയിച്ചു. ബൊമ്മകളുടെ തല മുറിച്ചുമാറ്റുന്നത് നഷ്ടമുണ്ടാക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.

അഫ്ഗാനിസ്ഥാനിൽ ശരീഅത്ത് നിയമപ്രകാരമുള്ള ശിക്ഷകൾ ഏർപ്പെടുത്തുമെന്ന് താലിബാൻ നേരത്തെ അറിയിച്ചിരുന്നു. താലിബാൻ്റെ മുതിർന്ന നേതാക്കളിൽ ഒരാളായ മുല്ല നൂറുദ്ദീൻ തുറാബിയാണ് കൈവെട്ടും തൂക്കിക്കൊലയും അടക്കമുള്ള കടുത്ത ശിക്ഷകൾ നടപ്പിലാക്കുമെന്ന് അറിയിച്ചത്. അസോസിയേറ്റഡ് പ്രസിനു നൽകിയ അഭിമുഖത്തിലാണ് താലിബാൻ നേതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ തവണ താലിബാൻ ഭരണത്തിലേറിയപ്പോൾ ഈ ശിക്ഷാരീതികൾ ലോകവ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.

രാജ്യത്തെ വനിതാ ക്ഷേമ മന്ത്രാലയം പിരിച്ചുവിട്ട് പകരം നന്മതിന്മ മന്ത്രാലയം രൂപീകരിച്ചിരുന്നു. രാജ്യത്ത് നന്മ പ്രോത്സാഹിപ്പിക്കുകയും തിന്മ തടയുകയും ചെയ്യലാണ് മന്ത്രാലയത്തിൻ്റെ ജോലി. ഇസ്ലാമിക വസ്ത്രധാരണം ആളുകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതും രാജ്യത്ത് ശരീഅത്ത് നിയമങ്ങൾ നടപ്പിലാക്കേണ്ടതും ഈ സദാചാര പോലീസിൻ്റെ ജോലിയാണ്.

അഫ്ഗാനിസ്ഥാനിലെ വനിതാ മന്ത്രാലയം പിരിച്ചുവിട്ടതിനു പിന്നാലെ കെട്ടിടത്തിനകത്തുനിന്ന് വനിതാ ജീവനക്കാരെ പുറത്താക്കിയിരുന്നു. കെട്ടിടത്തിനു പുറത്തെ വനിതാ ക്ഷേമ മന്ത്രാലയം എന്ന ബോർഡ് മാറ്റി ‘പ്രാർത്ഥന, മാർഗനിർദ്ദേശം, നന്മ പ്രോത്സാഹിപ്പിക്കൽ, തിന്മ തടയൽ മന്ത്രാലയം’ എന്ന ബോർഡാണ് സ്ഥാപിച്ചിരിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഏഴ് വയസുകാരനെ ക്രൂരമായി മർദിച്ചു ; രണ്ടാനച്ഛന്‍ പിടിയിൽ

0
തിരുവനന്തപുരം: ഏഴ് വയസുകാരന് ക്രൂര മർദനമേറ്റെന്ന കേസിൽ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ്...

പുനലൂർ–ചെങ്കോട്ട സെക്‌ഷനിലെ വൈദ്യുതീകരിച്ച റെയിൽ പാത കമ്മിഷൻ ചെയ്യാൻ കഴിയാതെ റെയിൽവേ ; നഷ്ടമാകുക...

0
പുനലൂർ : വൈദ്യുതി എൻജിൻ ഉപയോഗിച്ചുള്ള പരീക്ഷണയോട്ടം നടത്തി ഒന്നര മാസം...

ജെസ്‌ന ജീവിച്ചിരിപ്പുണ്ടോ? ; സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥൻ ഇന്ന് കോടതിയില്‍ ഹാജരാകും

0
തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥൻ ഇന്ന് തിരുവനന്തപുരം...

‘ഇ.വി.എമ്മില്‍ ചിഹ്നം പതിച്ചത് കൃത്യമായ വലിപ്പത്തിലല്ല’ ; കൊല്ലത്ത് പരാതിയുമായി യു.ഡി.എഫ്

0
കൊല്ലം: കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർഥിയുടെ ചിഹ്നം ഇലക്ട്രോണിക് വോട്ടിങ്ങ് മെഷനിൽ പതിച്ചത്...