ശബരിമല : 65 ദിവസത്തെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ബുക്കിങ് പൂര്‍ണ്ണമായി. എണ്‍പത്തയ്യായിരത്തോളം പേരാണ് വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ബുക്ക് ചെയ്തത്. തുടങ്ങി രണ്ട് മണിക്കൂറിനകം 65 ദിവസത്തെയും ബുക്കിങ് പൂര്‍ണമാവുകയായിരുന്നു. ഞായറാഴ്ച രാവിലെ 11.30നാണ് ബുക്കിംഗ് തുടങ്ങിയത്.
16ന് ആരംഭിക്കുന്ന തീര്‍ഥാടനം ജനുവരി 19നാണ് അവസാനിക്കുക. തിങ്കള്‍ മുതല്‍ വെള്ളിവരെ ദിവസങ്ങളില്‍ 1000 പേര്‍ക്കും, ശനി ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്കുമാണ് പ്രവേശനം. മകരവിളക്ക് സമയത്ത് 5000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി. ബുക്ക് ചെയ്തവരില്‍ ആരെങ്കിലും റദ്ദാക്കിയാല്‍ മാത്രമാണ് ഇനി അവസരം ലഭിക്കുക. തുലാമാസ പൂജാസമയത്ത് പ്രതിദിനം 250 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചത്. അത് കണക്കാക്കി ബുക്കിങ് അവസാനിപ്പിച്ചെങ്കിലും എത്തിയത് നൂറ്റമ്പതോളം പേര് മാത്രമായിരുന്നു.
സാധാരണ തീര്‍ഥാടനകാലത്ത് എന്നപോലെ എല്ലാ തയ്യാറെടുപ്പും നടത്തിവരുകയാണ്. താല്‍ക്കാലിക ജോലിക്കാരുടെയും മറ്റും നിയമനം പൂര്‍ത്തിയായി. തീര്‍ഥാടനകാലത്ത് പ്രതിദിനം ഒരുകോടിയോളം രൂപയാണ് ബോര്‍ഡിന് ചെലവുവരുന്നത്. ഇപ്പോള്‍ ഇതില്‍ 25 ശതമാനം മാത്രമേ കുറവുവരൂവെന്നാണ് ബോര്‍ഡ് വിലയിരുത്തുന്നത്. പ്രതിദിനം ബുക്ക് ചെയ്യാവുന്നവരുടെ എണ്ണം കൂട്ടണമെന്ന നിര്‍ദേശം ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.