ശബരിമലയില്‍ വന്‍ പ്രതിസന്ധി ; വരുമാനം തീരെയില്ല, ജീവനക്കാര്‍ക്ക്‌ ശമ്പളം മുടങ്ങിയേക്കും

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമലയിലെ വരുമാനം കുറഞ്ഞതോടെ ദേവസ്വം ജീവനക്കാരുടെ അടുത്ത മാസത്തെ ശമ്പളം മുടങ്ങാന്‍ സാധ്യത. ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ 75 ശതമാനത്തോളം ശമ്പള-പെന്‍ഷന്‍ ഇനങ്ങളിലായാണ്‌ നല്‍കുന്നത്‌. ശേഷിച്ച പണം ഉപയോഗിച്ചാണ്‌ ക്ഷേത്രത്തിലെ നിത്യച്ചെലവുള്‍പ്പെടെ നടത്തുന്നത്‌. മണ്ഡല – മകരവിളക്ക്‌ കാലത്തെ ചെലവ്‌ കഴിഞ്ഞുള്ള തുക ഓരോ മാസത്തെ ശമ്പ ളത്തിനും പെന്‍ഷനും വേര്‍തിരിച്ച്‌ ബാങ്കില്‍ സ്‌ഥിരനിക്ഷേപമിടുകയാണ്‌ പതിവ്‌.

കഴിഞ്ഞ തീര്‍ഥാടന കാലയളവില്‍ 260 കോടിയായിരുന്നു വരുമാനം. ഒരു തീര്‍ഥാടനകാലം പൂര്‍ത്തിയാകുമ്പോള്‍ 60 കോടി രൂപയാണ്‌ ബോര്‍ഡിന്‌ ചെലവാകുന്നത്‌. കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തില്‍നിന്ന്‌ ഈ നവംബര്‍ വരെ ശമ്പളവും പെന്‍ഷനും നല്‍കാനുള്ള തുക നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഇത്തവണ കോവിഡ്‌ പശ്‌ചാത്തലത്തില്‍ തീര്‍ഥാടകര്‍ കുറഞ്ഞതോടെ പ്രതീക്ഷിച്ച വരുമാനം ലഭിക്കാതായതാണ്‌ ശമ്പള-പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലാക്കിയത്‌.

കഴിഞ്ഞ വൃശ്‌ചികം ഒന്നിന്‌ നാലുകോടി രൂപ വരുമാനം ലഭിച്ചപ്പോള്‍ ഈ വര്‍ഷം ഇതേദിവസം 10 ലക്ഷം മാത്രമാണ്‌ ലഭിച്ചത്‌. അയ്യായിരത്തോളം ജീവനക്കാരുള്ള ബോര്‍ഡിന്‌, ശമ്പളത്തിന്‌ 30 കോടിയും പെന്‍ഷന്‌ 10 കോടിയും വേണം. കോവിഡ്‌ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 150 കോടി രൂപ അനുവദിക്കണമെന്ന്‌ ദേവസ്വം ബോര്‍ഡ്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഈ സഹായം ലഭിച്ചില്ലെങ്കില്‍ ശമ്പളവും പെന്‍ഷന്‍ വിതരണവും മുടങ്ങാനാണ്‌ സാധ്യത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...