Tuesday, September 10, 2024 10:38 am

ശബരിമല തീർത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വർധന

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വർധന. വെർച്യുൽ ക്യു വഴി ബുക്ക് ചെയ്ത ശേഷം അത് റദ്ദാക്കുന്നവരുടെ എണ്ണവും കുറഞ്ഞു. പമ്പയിൽ ഇരുമുടികെട്ട് നിറയ്ക്കാനുള്ള സൗകര്യവും അധികൃതർ ഒരുക്കി കഴിഞ്ഞു. തെളിഞ്ഞ കാലാവസ്ഥയും നിയന്ത്രണങ്ങളിൽ വന്ന ഇളവുമാണ് ഭക്തരുടെ എണ്ണത്തിൽ വർധനവ് വന്നത്. ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം ഈ വർഷം തുടങ്ങിയതിന് ശേഷം ഏറ്റവും കൂടുതൽ ഭക്തർ എത്തുന്നത് ഇന്നാണ്. രാവിലെ തന്നെ നാലായിരത്തിലേറെ ഭക്തർ ദർശനത്തിനായി എത്തിയിട്ടുണ്ട്. ഇന്നലെ 12345 പേരാണ് ദർശനത്തിയായി എത്തിയത്. ഇന്നലെ 9 മണിയോടെയാണ് നിയന്ത്രണങ്ങൾ നീക്കിയത്. 20 ന് ശേഷം ഭക്തരുടെ വർധനയുണ്ടാകുമെന്ന് ദിവസം ബോർഡ് അധികൃതർ അറിയിച്ചിരുന്നു.

തീർത്ഥാടനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം പൂർണമായി പിൻവലിച്ചു. മഴയുടെ തോത് കുറഞ്ഞതും പമ്പ, കക്കി ഡാമുകൾ തുറന്നിട്ടും ജലനിരപ്പിൽ കാര്യമായ വർധന ഉണ്ടാകാത്തത് പരിഗണിച്ചാണ് നടപടി. അതേസമയം തിരക്ക് വർധിക്കുന്നത് പരിഗണിച്ച് നീലിമല വഴിയുള്ള പരമ്പരാഗത പാത തുറക്കാനും നീക്കം ആരംഭിച്ചു അയ്യപ്പൻമാർ നിലയ്ക്കലിലേക്ക് എത്തുന്നത് ഒഴിവാക്കി അതത് സ്ഥലങ്ങളിൽ തുടരണമെന്നായിരുന്നു നേരത്തെയുള്ള നിർദേശം.

പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി ചെയിൻ സർവീസിന് ഏർപ്പെടുത്തിയ സമയക്രമവും നീക്കി. ഇന്നലെ രാവിലെ 11 മണിയോടെയാണ് പടികയറ്റം പുനരാരംഭിച്ചതെങ്കിലും 12,345 അയ്യപ്പൻമാർ ദർശനം നടത്തി. തിരക്ക് വർധിച്ച് വരുന്നത് പരിഗണിച്ചാണ് നീലിമല വഴിയുള്ള പരമ്പരാഗത പാത തുറക്കാൻ നടപടി തുടങ്ങുന്നത്. രണ്ട് വർഷത്തിന് ശേഷമാണ് പരമ്പരാഗത പാത തുറക്കുന്നത്.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ ബന്ദിപ്പൂ കൃഷി വിളവെടുത്തു

0
തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, കുടുംബശ്രീ...

പോലീസിന്റെ ഡിജിറ്റല്‍ ടെലികമ്മ്യൂണിക്കേഷന്‍ പദ്ധതി പരാജയപ്പെട്ടു

0
കോഴിക്കോട്: പോലീസിന്റെ ആശയവിനിമയ സംവിധാനം മെച്ചപ്പെടുത്താന്‍ കൊണ്ടുവന്ന തൃശൂര്‍ ജില്ലയിലെ പൈലറ്റ്...

എസ്എന്‍ഡിപി യോഗം ഐക്കാട്‌ കിഴക്ക് ശാഖയുടെ ആഭിമുഖ്യത്തില്‍ ഗുരുവന്ദനം നടന്നു

0
കൊടുമൺ : എസ്എന്‍ഡിപി യോഗം ഐക്കാട്‌ കിഴക്ക് 3564 നമ്പര്‍ ശാഖയുടെ...

ഡോക്ടർമാർ സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഭാഷയിൽ കുറിപ്പടി എഴുതണം ; ആവശ്യവുമായി കന്നഡ വികസന അതോറിറ്റി

0
ബംഗളൂരു: എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ജോലി ചെയ്യുന്ന ഡോക്ടർമാർ...