പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനം ഒരാഴ്ച്ച പിന്നിടവേ ആദ്യ ഘട്ട പുരോഗതി വിലയിരുത്താന്‍ ദേവസ്വം മന്ത്രി ഇന്ന് പമ്പയില്‍ എത്തും. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി മന്ത്രി കെ.രാധാകൃഷ്ണന്‍ ചര്‍ച്ച നടത്തും. പരമ്പരാഗത പാത നവീകരണം, നെയ്യഭിഷേകം, തുടങ്ങിയ കാര്യങ്ങളുടെ നിലവിലെ പുരോഗതി ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് മന്ത്രി നേരിട്ട് ചോദിച്ചറിയും. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.അനന്തഗോപന്‍, ജില്ലാ കളക്ടര്‍ ദിവ്യാ എസ് അയ്യര്‍, എഡിഎം അര്‍ജുന്‍പാണ്ഡ്യന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും മന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഒപ്പമുണ്ടാകും.
ശബരിമല തീര്‍ത്ഥാടനം ആദ്യ ഘട്ട പുരോഗതി വിലയിരുത്താന്‍ ദേവസ്വം മന്ത്രി ഇന്ന് പമ്പയില്‍
RECENT NEWS
Advertisment