ഔഡി കാര്‍ ഡ്രൈവര്‍ സൈജു തങ്കച്ചന്റെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നമ്പര്‍ 18 ഹോട്ടലില്‍ നിന്നും കാണാതായ ഡിജെ പാര്‍ട്ടിയുടെ ഹാര്‍ഡ് ഡിസ്‌ക്ക് കായലില്‍ തന്നെയെന്ന് ഉറപ്പിച്ച്‌ പോലീസ്. എന്നാല്‍ കായലില്‍ നിന്നും ഹാര്‍ഡ് ഡിസ്‌ക്ക് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം ഒളിവില്‍പോയ ഔഡി കാര്‍ ഡ്രൈവര്‍ സൈജു തങ്കച്ചന്റെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു ദിവസം തുടര്‍ച്ചയായി തെരച്ചില്‍ നടത്തിയിട്ടും കായലില്‍ നിന്നും ഹാര്‍ഡ് ഡിസ്‌ക്ക് കണ്ടെത്താന്‍ പോലീസിനായില്ല. ഇതിനിടയിലാണ് ഇന്നലെ രാവിലെ കായലില്‍ മത്സ്യബന്ധനത്തിന് എത്തിയവരുടെ വലയില്‍ ഹാര്‍ഡ് ഡിസ്‌ക് കുടുങ്ങിയതായുള്ള സംശയം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഹാര്‍ഡ് ഡിസ്‌ക് ആണെന്ന് മനസിലാകാത്തതിനാല്‍ തിരികെ കായലില്‍ നിക്ഷേപിച്ചു എന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

ഔഡി കാര്‍ ഡ്രൈവര്‍ സൈജു ഒളിവിലാണെന്നാണ് പോലീസ് നിഗമനം. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചിച്ചിരുന്നെങ്കിലും ഇതുവരെ ഇയാള്‍ ഹാജരായിട്ടില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ സൈജുവിനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം. ഇയാളുടെ ഒരു കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സൈജുവിന് കൊച്ചിയിലെ ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും പോലീസ് പറയുന്നു. അതേസമയം പാര്‍ട്ടിയില്‍ ഉന്നതര്‍ പങ്കെടുത്തിട്ടുണ്ടോ എന്ന അന്വേഷണവും ശക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി;...

0
ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...