രുചികരമായ തക്കാളി വട ഉണ്ടാക്കാം

For full experience, Download our mobile application:
Get it on Google Play

തക്കാളി ഉപയോഗിച്ച് വീട്ടിൽ ഉണ്ടാക്കാവുന്ന രുചികരമായ നാലു മണി പലഹാരമാണ് തക്കാളി വട. ഈ വിഭവം എളുപ്പത്തിൽ തയാറാക്കാവുന്ന വിധമാണ് വിവരിക്കുന്നത്.
തക്കാളി – 2 എണ്ണം, ഇഞ്ചി – ചെറിയൊരു കഷ്ണം, വെളുത്തുള്ളി – 2 അല്ലി, ബീറ്റ്‌റൂട്ട് – ചെറിയൊരു കഷ്ണം (നിറം കിട്ടാൻ വേണ്ടി മാത്രം), വറ്റൽമുളക് (കശ്മീരി) – 2 എണ്ണം,
മുളക്പൊടി – 1 സ്പൂൺ, ഉപ്പ് – ആവശ്യത്തിന്, ഗോതമ്പ് പൊടി – 1കപ്പ്, അരിപൊടി -2/3 സ്പൂൺ, അപ്പക്കാരം -1/2 സ്പൂൺ, കറിവേപ്പില – കുറച്ച്, മല്ലിച്ചെപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്.

തക്കാളി വെള്ളത്തിലിട്ട് തിളപ്പിച്ച് എടുത്ത ശേഷം തൊലി നീക്കുക. കൂടെ ഒരു ഇഞ്ചി കഷ്ണം, വെളുത്തുള്ളി, വറ്റൽമുളക്, ചെറിയ കഷ്ണം ബീറ്റ്‌റൂട്ട്, മുളക്പൊടി, ഉപ്പ് എന്നിവ മിക്സിയിൽ അടിച്ചെടുക്കുക. ഗോതമ്പ് പൊടി, അരിപൊടി, അപ്പക്കാരം എന്നിവ കുറച്ച് വെള്ളം ചേർത്ത് കുഴച്ച് മാവുണ്ടാക്കുക. ഈ മാവിലേക്ക് തക്കാളി അരച്ചുവെച്ചത് കൂടി ചേർത്ത് മിക്സ് ചെയ്യുക. ശേഷം മല്ലിയിലയും കറിവേപ്പിലയും ചെറുതായി അരിഞ്ഞ് ചേർക്കുക. ഇത് ചെറിയ വടകളാക്കി വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അമ്മ’യിൽ അടിയന്തര തീരുമാനം , രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മറ്റി രൂപീകരിച്ചു

0
കൊച്ചി : അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ...

റെയിൽവെ ഇലക്ട്രിക് ലൈനിൽ തകരാർ ; വന്ദേഭാരത് അടക്കം വൈകി ഓടുന്നു

0
കൊച്ചി : സാങ്കേതിക തകരാറിനെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു. തിരുവനന്തപുരം...

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം

0
തിരുവനന്തപുരം : നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച്...

‘അമ്മ’യിൽ വൻ പൊട്ടിത്തെറി ; ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

0
കൊച്ചി : മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ അപ്രതീക്ഷിത നാടകീയ...