സഹാസ് കാര്‍ഡിയോളജി സെന്റര്‍ ശബരിമലയില്‍ പ്രവര്‍ത്തനം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സഹാസ് കാര്‍ഡിയോളജി സെന്ററിന്റെ പ്രവര്‍ത്തനം ശബരിമല സന്നിധാനത്ത് ആരംഭിച്ചു. ഗവ.ആശുപത്രിയിലേക്ക് കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്മെന്റ് മാറ്റിയതിനാല്‍ ഇത്തവണ കോവിഡ് പ്രതിരോധം, ട്രോമാകെയര്‍, ജനറല്‍ സര്‍വീസ് എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കിയാണ് പ്രവര്‍ത്തനം. ജനറല്‍ ഒപി, ട്രോമ കെയര്‍, കാര്‍ഡിയാക് പ്രിവന്റീവ് ഇസിജി ലാബ്, പോര്‍ട്ടബിള്‍ എക്കോ മെഷീന്‍ സംവിധാനം, രോഗികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ആന്റിജന്‍ ടെസ്റ്റ് എന്നീ സൗകര്യങ്ങള്‍ സഹാസ് ഒരുക്കിയിട്ടുണ്ട്.

14 പേര്‍ അടങ്ങുന്ന ചികില്‍സാ കേന്ദ്രമാണ് സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നത്. ഡോ.ഒ.വാസുദേവനാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍. നാല് മെഡിക്കല്‍ ഓഫീസര്‍, മൂന്ന് സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യന്‍, ഇസിജി ടെക്നീഷ്യന്‍ എന്നിവര്‍ അടങ്ങുന്നതാണ് ടീം. കൂടാതെ പമ്പയില്‍ പൂര്‍ണമായും സൗജന്യമായി വെന്റിലേറ്റര്‍ ഉള്‍പ്പടെയുള്ള ഒരു ഐസിയു ആംബുലന്‍സും പ്രവര്‍ത്തിക്കുന്നുണ്ട്. സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫീസര്‍മാര്‍ക്കും ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയ്നിംഗ് നല്‍കുമെന്നും ഡോ.ഒ.വാസുദേവന്‍ പറഞ്ഞു. ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടായാല്‍ ത്വരിത ഗതിയില്‍ സൗജന്യ ചികിത്സ നല്‍കാന്‍ 1993 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ ആതുരാലയമാണ് സഹാസ്. ചെന്നൈ എസ്ആര്‍എം മെഡിക്കല്‍ കോളജ്, ഐഎംഎ നെറ്റ് വര്‍ക്ക് ഓഫ് ട്രോമ എന്നിവരുടെ സഹകരണത്തോടെയാണിത് പ്രവര്‍ത്തിക്കുന്നത്.

ശബരിമല തീര്‍ഥാടകര്‍ക്ക് സഹാസ് കാര്‍ഡിയോളജി സെന്റര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍
ഹൃദയം, ശ്വാസകോശം എന്നിവ സംബന്ധമായ അസുഖവും പ്രമേഹം, രക്ത സമ്മര്‍ദം തുടങ്ങിയവും ഉള്ളവര്‍ ശബരിമല യാത്രയ്ക്കു മുന്‍പ് ഡോക്ടറെ കണ്ട് നിര്‍ദേശം തേടണം. സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ മലയ്ക്ക് പോകുമ്പോള്‍ എടുക്കാന്‍ മറക്കരുത്. തിളപ്പിച്ചാറിയ വെള്ളം മലകയറുമ്പോള്‍ കൈയില്‍ കരുതുക. മല ചവിട്ടുമ്പോള്‍ കൂടുതല്‍ വെള്ളം കുടിക്കുക, ഭക്ഷണം മിതമായി മാത്രം കഴിക്കുക. ദൂരയാത്ര ചെയ്ത് എത്തുന്നവര്‍ വിശ്രമിച്ച ശേഷം മാത്രം യാത്ര തുടരുക. പമ്പയില്‍ എത്തിയാല്‍ രക്ത സമ്മര്‍ദം പരിശോധിച്ച് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മല ചവിട്ടുക. മല കയറുമ്പോള്‍ ആവശ്യമുള്ള സമയത്ത് ഇരുന്ന് വിശ്രമിച്ച ശേഷം പതിയെ സന്നിധാനത്ത് എത്തുക. സന്നിധാനത്ത് എത്തിയാല്‍ അസ്വസ്ഥത തോന്നിയാല്‍ ഗവണ്‍മെന്റ് ആശുപത്രി, സഹാസ് കാര്‍ഡിയോളജി സെന്റര്‍, എന്നിവയുടെ സേവനം പ്രയോജനപ്പെടുത്തണം. കോവിഡ് രോഗം വന്നിട്ടുള്ളവര്‍ക്ക് പെട്ടെന്ന് അസ്വസ്ഥത വന്നാല്‍ കൂടുതല്‍ ശ്രദ്ധിക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...

പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും

0
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ്...

വിദ്യാർഥിനിയുടെ ആത്മഹത്യ : കോളേജ് പ്രിൻസിപ്പലിനെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം : നെയ്യാറ്റിൻകര സ്വദേശിനി ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന്...

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...