ഫോൺവിവരങ്ങൾ ചോർത്തി ബാങ്കിൽ നിന്നും പണം തട്ടിയ 12അംഗ സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഫോൺവിവരങ്ങൾ ചോർത്തി ബാങ്കിൽ നിന്നും പണം തട്ടിയ 12അംഗ സംഘം പിടിയിൽ. ഡൽഹി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായവർ ആയിരത്തോളം കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ജാർഖണ്ഡ് ജംതര സ്വദേശികളാണ് പിടിയിലായവരെല്ലാം. ബംഗ്ലൂർ, വെസ്റ്റ് ബംഗ്ലാൾ എന്നിവിടങ്ങളിൽ നിന്നായാണ് പന്ത്രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയതത്.

വ്യാജ വെബ്സൈറ്റുകളിലൂടെയും മാൽവെയറുകളിലൂടെയുമാണ് ഇവർ തട്ടിപ്പ് നടത്തിയതെന്ന് സൈബർസെൽ ഡെപ്യൂട്ടി കമ്മീഷ്ണർ അറിയിച്ചു. മാൽവെയറുകൾ തങ്ങളുടെ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുകയും ഇതിനിടെ ബാങ്കിങ് വിവരങ്ങൾ ചോർത്തുകയുമായിരുന്നു രീതി. ഈ വിവരങ്ങൾ ഉപയോഗിച്ച് ഇരകളുടെ ഫോണിൽ നിന്ന് ഒടിപിയടക്കമുള്ള വിവരങ്ങൾ ചോർത്തിയാണ് പണം തട്ടിയെടുത്തിരുന്നത്. 27.10 ലക്ഷം രൂപ നഷ്ടപ്പെട്ടയാൾ പോലീസിൽ പരാതി നൽകിയ ശേഷമാണ് സംഭവം പുറംലോകമറിഞ്ഞതെന്നും പോലീസ് അറിയിച്ചു.

ബാംഗ്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്ത മുഹമ്മദ് മുജാഹിത് അൻസാരി, ആസിഫ് അൻസാരി, ഗുലാബ് അൻസാരി, ഷഹന്വാസ് അൻസാരി, ബഹറുദ്ദീൻ അൻസാരി, ബസറുദ്ദീൻ അൻസാരി എന്നീവർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇന്ത്യ മുഴുവൻ വ്യാപിച്ചു കിടക്കുന്ന വലിയൊരു സംഘമാണ് ഇതെന്നും പോലീസ് അറിയിച്ചു. പലപ്പോഴും അറസ്റ്റിലായവർ വഴി തെറ്റിക്കാൻ ശ്രമിച്ചിരുന്നു. സംഘത്തിലെ പ്രധാനിയെന്നു കരുതുന്ന മുസ്ലീം അൻസാരി എന്നയാളെ നിരവധി റെയ്ഡുകൾക്ക് ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...