പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണം വനംവകുപ്പ് തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മുല്ലപ്പെരിയാര്‍ സ്റ്റേഷന് വേണ്ടിയുള്ള കെട്ടിടംപണി തടഞ്ഞ് വനംവകുപ്പ്. ഇടുക്കി സത്രത്തിന് സമീപമാണ് സംഭവം. വനഭൂമിയാക്കാൻ ആദ്യഘട്ട നോട്ടിഫിക്കേഷൻ കഴിഞ്ഞ ഭാഗത്തായിരുന്നു പോലീസ് സ്റ്റേഷൻ നിർമ്മിക്കാന്‍ തീരുമാനിച്ചത്. മുല്ലപ്പെരിയാർ പോലീസ് സ്റ്റേഷന് വേണ്ടി വണ്ടിപ്പെരിയാർ സത്രത്തിന് സമീപം അരയേക്കർ സ്ഥലം 2019 ൽ ജില്ലാ കളക്ടർ അനുവദിച്ചിരുന്നു. സ്റ്റേഷൻ പണിയാൻ ഒന്നേകാൽ കോടി രൂപയും അനുവദിച്ചു.

എന്നാൽ സ്ഥലം അനുവദിച്ചത് സത്രം റിസർവ് ഫോറസ്റ്റായി 2017 ൽ അദ്യഘട്ട നോട്ടിഫിക്കേഷൻ ഇറക്കിയ സ്ഥലത്താണ്. പെരിയാർ കടുവ സങ്കേതത്തോട് ചേർന്ന് ഇവിടുള്ള 167 ഹെക്ടർ സ്ഥലമാണ് വനഭൂമിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്ഥലം അനുവദിച്ച് ഉത്തരവ് ഇറക്കിയപ്പോൾ വനം വകുപ്പ് എതിർപ്പ് അറിയിച്ച് കത്ത് നൽകി. തുടർന്ന് സെറ്റിൽമെന്‍റ് ഓഫീസറായ ഇടുക്കി ആർഡിഒയെ ഇരു വിഭാഗത്തെയും ഹിയറിംഗ് നടത്തി തീരുമാനം എടുക്കാൻ നിയോഗിച്ചു. തീരുമാനം വൈകിയതോടെ അനുദവിച്ച സ്ഥലത്ത് പണി തുടങ്ങാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു.

കഴിഞ്ഞ ദിവസം പണികൾ തുടങ്ങിയപ്പോൾ വനം വകുപ്പ് എത്തി തടഞ്ഞു. ഇതേത്തുടർന്ന് വനഭൂമി സംബന്ധിച്ച രേഖകൾ പോലീസ് വനം വകുപ്പിനോട് ആവശ്യപ്പെട്ടു. രണ്ടുദിവസം കഴിഞ്ഞിട്ടും രേഖകൾ കൈമാറിയില്ല. തുടർന്ന് ഇന്നലെ പണികൾ നടത്താൻ മണ്ണുമാന്തി യന്ത്രവുമായി പോലീസെത്തി. കോട്ടയം ഡിഎഫ്ഒ പണി നിർത്തി വെയ്ക്കാൻ ഇടുക്കി എസ്പിയോട് അവശ്യപ്പെട്ടു. ഇതേത്തുടർന്ന് പണികൾ നിർത്തി വെച്ചു. നോട്ടിഫിക്കേഷൻ നിലനില്‍ക്കുന്നതിനാൽ പണികൾ നടത്താനാകില്ലെന്ന നിലപാടിലാണ് വനംവകുപ്പ്. രണ്ടു വകുപ്പുകൾ തമ്മിൽ തർക്കം ഉണ്ടായതിനാൽ ഇത് പരിഹരിച്ച ശേഷമേ പണികൾ ആരംഭിക്കുകയുള്ളുവെന്ന് ഇടുക്കി എസ് പി ആർ കറുപ്പസ്വാമി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...